HOME
DETAILS

എയര്‍ ഹോണുകള്‍ മുഴക്കിയ 55 വാഹനങ്ങള്‍ പിടിയിലായി

  
backup
April 25 2017 | 20:04 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%a3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-55



കാക്കനാട്: അമിത ശബ്ദത്തിലുള്ള എയര്‍ ഹോണുകള്‍ മുഴക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ ചീറിപ്പാഞ്ഞ 55 വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയിലായി. ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങളാണ് ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ കുടുങ്ങിയത്. എയര്‍ഹോണിന്റെ രൂപത്തിലും ഇരുചക്ര വാഹനങ്ങളുടെ സൈലന്‍സര്‍ മാറ്റിവച്ച് ഓടിക്കുന്ന രൂപത്തിലും അമിതമായ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നതായിട്ടാണ് പരിശോധനയില്‍ സംഘം കണ്ടെത്തിയത്.
'നോ ഹോണ്‍' ദിനാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സുമെന്റ് വിഭാഗത്തിന്റെ കീഴില്‍ മൂന്ന് സ്‌ക്വാഡുകള്‍ തിരിഞ്ഞാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിനോദസഞ്ചരികളെ കൊണ്ടുവരുന്ന ടൂറിസ്റ്റ് ബസുകള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ എന്നിവയിലാണ് അപകടകരമാംവിധം ശബ്ദമലിനീകരണം ഉണ്ടാക്കുന്ന എയര്‍ഹോണ്‍ ഘടിപ്പിച്ചതായി കണ്ടെത്തിയത്. 70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്കു തകരാര്‍  ഉണ്ടാക്കുമെന്നു പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്.
ശബ്ദം 120 ഡെസിബല്ലിനു മുകളിലാണെങ്കില്‍ താല്‍ക്കാലികമായി ചെവി കേള്‍ക്കാതെയാകും. ഉയര്‍ന്ന ഡെസിബല്‍ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടാം.
അപകടകരമായ ഈ രീതിയിലുള്ള എയര്‍ഹോണ്‍ ഘടിപ്പിച്ച 25 ബസുകള്‍, അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി എത്തുന്ന ലോറികള്‍ എന്നിവയും പിടിയിലായവയില്‍പെടും.നിയമലംഘന നടത്തിയ വിവിധ വാഹനങ്ങളില്‍ നിന്ന് 55000 രൂപ പിഴ ഈടാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago