HOME
DETAILS
MAL
സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരി ജോലിയ്ക്കെത്തി; സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കണ്ടക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
backup
July 16 2020 | 08:07 AM
കോട്ടയം: കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരിയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട കെ.എസ്.ആര്.ടി കണ്ടക്ടര്‍മാക്ക് സസ്പെന്ഷന്. ഈരാറ്റുപേട്ട ഡിപ്പോയിലെ 12 കണ്ടക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പാലാ മുന്‍സിപ്പല്‍ ജീവനക്കാരന് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ 18 ജീവനക്കാരെ നിരീക്ഷണത്തില്‍ അയച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു ജീവനക്കാരി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് ഇന്നലെ ഡിപ്പോയില്‍ ജോലിക്കെത്തി. ഇവരെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കണ്ടക്ടര്‍മാര്‍ മാറി നിന്നു. അഗ്നിരക്ഷാസേന എത്തി അണുവിമുക്തമാക്കിയ ശേഷം ജീവനക്കാരി ജോലിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇതാണ് നടപടിയ്ക്ക് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."