കരിക്ക് കരുത്തിലേക്ക് തിരിച്ചുവരുന്നു
പാലക്കാട്: കൃത്രിമ പാനീയങ്ങളെ തള്ളിമാറ്റി കേരളത്തിന്റെ തനത് പാനീയമായ കരിക്ക് തിരിച്ചുവരുന്നു. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടുരൂപയ്ക്ക് കോട്ടമൈതാനത്തെ വഴിയരികില്‍ വില്‍പ്പന തുടങ്ങിയ എരുത്തിയാമ്പതിയിലെ ഉണ്ണികുമാറിന് പറയാനുള്ളതും അതുതന്നെ. കാളവണ്ടികളിലും ഉന്തുവണ്ടികളിലുമായി ഗ്രാമാന്തരങ്ങളില്‍നിന്നും താഴെവീഴാതെ കയര്‍കൊണ്ട് കെട്ടിയിറക്കിയാണ് വഴിയോര കച്ചവടത്തിന് എത്തിക്കുന്നത്.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളകള്‍ക്ക് വന്‍പ്രചാരണം ആയിരുന്നു. അന്ന് കഷ്ടിച്ച് പത്തിനും അന്പതിനും ഇടയില്‍ മാത്രം വിറ്റിരുന്നത് ഇപ്പോള്‍ 200 മുതല്‍ 300 എണ്ണംവരെ വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട തുകയും, തെങ്ങുകയറ്റ് കൂലിയും, കടത്തുകൂലിയും കൂടിയാകുമ്പോള്‍ 30 രൂപയ്ക്കാണ് വില്ക്കാന് കഴിയുന്നത്. എന്നിരുന്നാലും വിഷമയമായ പാനീയങ്ങളെ ജനം ഒഴിവാക്കുന്ന ശൈലി നിലവില്‍ വന്നതിനാല്‍ കച്ചവടത്തില്‍ മെച്ചമുണ്ട്. കളികളും പാര്‍ട്ടി സമ്മേളനങ്ങളും ഇപ്പോഴത്തെ സ്കൂള്‍ അവധിയെല്ലാമാണ് അദ്ദേഹത്തിന്റെ സുവര്‍ണകാലം. മീനാക്ഷിപുരം മുതല്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങിന്ത്തോപ്പുകളില്നിന്നുമാണ് കരിക്ക് എത്തുന്നത്.
രാസപാനീയങ്ങളുടെ ദോഷവശങ്ങള്‍ അറിയുന്ന ആരോഗ്യത്തില്‍ ബോധാവാന്മാരായ രക്ഷിതാക്കള്‍ മക്കള്‍ക്കായി ചൂടിനെ അതിജീവിക്കാന്‍ യാത്രകളില്‍ നല്‍കുന്നത് കരിക്കാക്കി മാറ്റി. പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് കരിക്കിന്റെ വെള്ളം. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഒന്നാണ്. ശരീരഭാരം കുറയ്ക്കും ദഹന സംന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന് വെള്ളം സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."