ബിനാമി ബിസിനസ് തടയാന്‍ ഊര്‍ജിത ശ്രമം,വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പാരിതോഷികം
ജിദ്ദ: സഊദിയില്‍ ബിനാമി ബിസിനസ് തടയാന്‍ ഊര്‍ജിത ശ്രമം തുടങ്ങി. ബിനാമി ബിസിനസിനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളുടെ മേല്‍ ചുമത്തുന്ന പിഴയുടെ 30 ശതമാനം വരെ ബിനാമി ബിസിനസിനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ നല്കുന്ന തുകയുടെ പരിധിയാണ് ഇപ്പോള്‍ പത്തു ലക്ഷം റിയാലാക്കി ഉയര്‍ത്തിയിരിക്കുന്നത്. വിവരം നല്കുന്ന ബിനാമി സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസൃതമായി പ്രതിഫലവും ഉയരും. സ്വദേശികളുടെ മറവില്‍ വിദേശികള്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിവരുന്നത് വിപണിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ബിനാമി ബിസിനസ് തടയാന്‍ മന്ത്രാലയം ഊര്‍ജിത ശ്രമം ആരംഭിച്ചത്.
രാജ്യത്ത് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാനായി നിയോഗിച്ച സര്‍ക്കാര്‍ സമിതി സമര്‍പ്പിച്ച ശുപാര്‍ശ ഭരണാധികാരി സല്മാന് രാജാവ് അംഗീകരിച്ചു. ബിനാമി ബിസിനസ് തടയുന്നതിന് പുറമെ ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ഒരു പരിധിക്കപ്പുറം വിദേശത്തേക്ക് പണം ഒഴുകുന്നതിനുള്ള സാധ്യത തടഞ്ഞു സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് ഒരു സംവിധാനമുണ്ടാക്കുന്നതിനും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."