HOME
DETAILS
MAL
നടിയെ തട്ടിക്കൊണ്ടുപോയ കേസ്: സര്‍ക്കാരിനെതിരേ ഹൈക്കോടതി
backup
April 10 2019 | 18:04 PM
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെതിരേ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാടെടുത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനല്ലാതെ കുറ്റം ചുമത്തുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി.
കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രദീപിന്റെ ജാമ്യഹരജി കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."