തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍വീഴ്ചയെന്ന്് കെ. മുരളീധരന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് നട്ടെല്ലിനു ക്ഷതമേല്‍പ്പിച്ച വന്‍ വീഴ്ചയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. മാസങ്ങള്‍ നീണ്ടചികിത്സയില്ലാതെ പ്രസ്ഥാനത്തിന് എഴുന്നേറ്റ് നടക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കെ. പി കേശവമേനോന്‍ ഹാളില്‍ നടന്ന മുന്‍മേയര്‍ പി. ടി. മധുസൂദനക്കുറുപ്പ് അനുസ്മരണത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയത്തേക്കാള്‍ കോണ്‍ഗ്രസിനെ ദുഃഖിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും ഭൂരിപക്ഷത്തില്‍ വന്ന കുറവാണ്. രോഗമറിഞ്ഞ്്് ചികില്‍സിക്കുകയാണ് ഇനി വേണ്ടത്. എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് സി.പി.എമ്മിന്റെ ഏകകക്ഷി ഭരണത്തിലേക്ക് സംസ്ഥാനം പോവാതിരുന്നത്. നല്ല കാര്യങ്ങള്‍ ചെയ്ത് യു.ഡി.എഫ് ഏറ്റവും കൂടുതല്‍ ശത്രുത വാങ്ങിവച്ചത് ഇക്കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്താണ്.
ഫലപ്രഖ്യാപനം വന്നപ്പോള്‍ നായരുടെ വോട്ട് ബി.ജെ.പിയ്ക്കും മുസ്‌ലിംകളുടെ വോട്ട് സി. പി. എമ്മിനും പോയി.
തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് തന്നെ പാഠം പഠിക്കേണ്ടതായിരുന്നു. ജനാധിപത്യ വിശ്വാസികളുടെ മാത്രം വോട്ട് കൊണ്ടാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിജയിച്ചത്. പ്രതീകാത്മക സമരങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിലും മുന്നണിയിലും ഇപ്പോള്‍ നടക്കുന്നത്. ഭാരവാഹികള്‍ മാത്രം വന്നാല്‍ തന്നെ നല്ല സമരങ്ങള്‍ നടത്താന്‍ പറ്റിയ സാഹചര്യമാണെങ്കിലും മണ്‍മറഞ്ഞ മഹാന്‍മാരുടെ അനുസ്മരണസമ്മേളനങ്ങളില്‍ മാത്രമാണ് ഏവരും ഒത്തുകൂടുന്നത്. കുറ്റിച്ചൂലുകള്‍ക്ക് ജനം വോട്ട് ചെയ്യില്ല എന്ന് പ്രസംഗിക്കുകയും സീറ്റ് നിര്‍ണയം വരുമ്പോള്‍ അവര്‍ക്ക് മാത്രം സീറ്റ് കൊടുക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ അഡ്വ. എം.കെ. ദാമോദരന്‍ എല്ലാ കള്ളന്‍മാര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാവുകയാണെന്നും എം.കെ. ദാമോദരന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും എന്ത് വൃത്തികേടുമാകാം എന്ന് കേരളത്തില്‍ ആളുകള്‍ പറഞ്ഞുതുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."