മിന്നലായി രാഹുല്‍
മുംബൈ: പഞ്ചാബിനു വേണ്ടി വീണ്ടും കത്തിക്കയറി രാഹുല്‍. മുംബൈക്കെതിരേ സെഞ്ചുറിയുമായി രാഹുല്‍ കളം വാണപ്പോള്‍ മുംബൈയുടെ വിജയ ലക്ഷ്യം 20 ഓവറില്‍ 198 റണ്‍സ്. പരുക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പൊള്ളാര്‍ഡിന്റെ നായകത്വത്തിലിറങ്ങിയ മുംബൈ ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു.
തുടക്കം മുതല്‍ മുംബൈയെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് പഞ്ചാബ് ഓപണര്‍മാര്‍ കാഴ്ചവച്ചത്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ആറു വിക്കറ്റുകളോടെ ഐ.പി.എല്ലില്‍ പുതിയ റെക്കോര്‍ഡിട്ട അല്‍സാരി ജോസഫിന്റെ മികവില്‍ പഞ്ചാബിനെ പിടിച്ചുകെട്ടാമെന്ന ധാരണയില്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്ത പൊളളാര്‍ഡിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന രീതിയിലായിരുന്നു ഗെയ്ലിന്റെയും രാഹുലിന്റെയും ബാറ്റിങ്.
കഴിഞ്ഞ മത്സരത്തിലെ ഹീറോ അല്‍സാരി ജോസഫ് ഉള്‍പ്പെടെയുളള മുംബൈ ബൗളിങ് നിരയെ നിലം തൊടാതെ പറത്തിച്ച പഞ്ചാബ് ഓപണിങ് സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 116 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 36 പന്തില്‍ 63 റണ്‍സ് നേടിയ ക്രിസ്ഗെയിലിനെ ജേസന്‍ ബെഹ്റെന്‍ഡ്രോഫിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യ പിടിച്ചു പുറത്താക്കുകയായിരുന്നു.
പിന്നീടു വന്ന ബാറ്റ്സ്മാന് മാര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ഒരു ഭാഗത്തു പുറത്താകാതെ ഉറച്ചു നിന്ന രാഹുല്‍ ടീമിനെ മികച്ച സ്കോറിലെത്തിച്ചു. 20 ഓവറില്‍ നാലു വിക്കറ്റ് 197 റണ്‍സാണ് പഞ്ചാബ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."