കാരക്കോണം എം.ബി.ബി.എസ് കോഴ വിവാദം: ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് എം.ഡി പ്രവേശനവുമായി ബന്ധപ്പെട്ട കോഴ വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
ജീവനക്കാര്‍ക്ക് പിന്നാലെ മാത്രം പോകുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം വമ്പന്‍ സ്രാവുകള്‍ക്കെതിരേ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് കോടതി ആരാഞ്ഞു. കേസിലെ മൂന്നാം പ്രതിയും കോളജിലെ അക്കൗണ്ടന്റുമായ നെയ്യാറ്റിന്‍കര വഴുത്തൂര്‍ സ്വദേശിനി പി.എല്‍ ഷിജി, ജെ.എസ് സഞ്ജു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
സി.എസ്.ഐ സഭാ അധ്യക്ഷന്‍ ധര്‍മരാജ് രസാലം, കോളജ് ഡയരക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം എന്നിവര്‍ക്കെതിരേ അന്വേഷണം നടക്കാത്തതിലാണ് കോടതി വിമര്‍ശനമുന്നയിച്ചത്.
പ്രധാന പ്രതികള്‍ക്കെതിരേ നടപടിയില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
സി.എസ്.ഐ സഭയ്ക്കു കീഴിലുള്ളതാണ് കാരക്കോണം മെഡിക്കല്‍ കോളജ്. എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് അധികൃതര്‍ നാലു പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സീറ്റ് പേയ്‌മെന്റ് വിവാദത്തില്‍ പുലിവാല് പിടിച്ച സി.പി.ഐ മുന്‍ സ്ഥാനാര്‍ഥി ഡോ. ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി.
വിവാദമുണ്ടായ കാലത്ത് കോളജിന്റെ് ഡയരക്ടറായിരുന്നു ഇയാള്‍. അന്നത്തെ മെഡിക്കല്‍ കോളജ് കണ്‍ട്രോളര്‍ ഡോ. പി. തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. മധുസൂദനന്‍ എന്നിവരാണു മറ്റു പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."