നിയമോപദേശം ലഭിച്ചു; ശിവശങ്കറിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും
ഗിരീഷ് കെ നായര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് കസ്റ്റംസിന് നിയമോപദേശം ലഭിച്ചതായി അറിയുന്നു. സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലായിരുന്നെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണിത്.
ശിവശങ്കറിനെ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രിവന്റീവ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം അറസ്റ്റിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.
തിരുവനന്തപുരം കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിനെ ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു. ഫ്‌ളാറ്റില്‍ വച്ച് പ്രതികള്‍ക്ക് സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചനയ്ക്കും സ്വര്‍ണം ഒളിപ്പിക്കാനും താവളമൊരുക്കിയെന്ന് കസ്റ്റംസ് പറയുന്നു.
സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ സ്വപ്ന സുരേഷ് ശിവങ്കറിന്റെ ഫ്‌ളാറ്റിന്റെ പരിധിയില്‍ മണിക്കൂറുകളോളം ഉണ്ടായിരുന്നതായി മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ടവര്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്ന രണ്ടര മണിക്കൂറോളം ഫ്‌ളാറ്റിലുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടുമ്പോള്‍ സ്വപ്ന ശിവശങ്കറിന്റെ വാടക ഫ്‌ളാറ്റിനു സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായിരുന്നു. 22,23 തിയതികളിലും ആദ്യം സ്വര്‍ണം കടത്തിയ 24നു രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചുമുതല്‍ ആറേകാല്‍ വരെയും ജൂലൈ അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും സ്വപ്ന ഈ ടവര്‍ പരിധിയിലുണ്ടായിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."