ക്ലീന്‍ കണ്ണൂരിനായി ചിക്കന്‍ വ്യാപാരികള്‍ കൈകോര്‍ക്കും
കണ്ണൂര്‍: കലക്ടറുടെയും ജില്ലാപഞ്ചായത്തിന്റെയും സ്വപ്ന പദ്ധതിയായ ക്ലീന്‍ കണ്ണൂരിന്റെ ഭാഗമായി ജില്ലയിലെ കോഴിക്കടകളിലെ മുഴുവന്‍ അറവ് അവശിഷ്ടങ്ങളും പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ക്ലീന്‍ വെഞ്ച്വേര്‍സ് റെന്ററിങ് പ്ലാന്റിലേക്ക് എത്തിക്കാനും കണ്ണൂര്‍ കോര്‍പറേഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിയമാനുസൃത പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാ നും ധാരണയായതായി സംസ്ഥന ചിക്കന്‍ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ ആഡൂര്, വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ഏരിയ പ്രസിഡന്റ് കെ.വി സലിം നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് വട്ടപ്പൊയില്‍, സെക്രട്ടറി സമീര്‍ കക്കാട്, വെഞ്ച്വേര്‍സ് റെന്ററിങ് പ്ലാന്‍ എം.ഡി രമേഷ്, സി.കെ.വി ഇന്വെസ്റ്റേഷന് ഗ്രൂപ്പ് ചെയര്മാന് സജീവന്, ബാബു, നസീര്‍ പള്ളിക്കുന്ന്, ബഷീര്‍, മനോജ്, റിയാസ്, ഷാഹുല്‍, നസീര്‍, യാസിര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."