അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മകനെ അച്ഛന് കൊലപ്പെടുത്തി
കിനാലൂര്‍: ബാലുശേരി കിനാലൂരില്‍ മദ്യലഹരിയില്‍ എത്തിയ അച്ഛന് മകനെ കൊലപ്പെടുത്തി. അരയിടത്ത് വയല്‍ വേണുവിന്റെ മകന് അലന് വേണു (17) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11:30 യോടെ മദ്യപിച്ച് വീട്ടില്‍ എത്തിയ വേണു ഭാര്യയുമായി വാക്ക് തര്‍ക്കമുണ്ടാവുകയും അടിയില്‍ കലാശിക്കുകയുമായിരുന്നു.
അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ബാലുശേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
അമ്മ :മിനി, അനു വേണു,അലീന എന്നിവര്‍ സഹോദരങ്ങളാണ്. വേണുവിനെ ബാലുശേരി പൊലിസ് അറസ്റ്റ് ചെയ്തു.
പ്രതിയെ കൊവിഡ് ടെസ്റ്റിനായി താമരശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മെഡിക്കല്‍കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് കിട്ടിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."