ട്രംപിന്റെ കുട്ടികളെ വേര്‍പിരിക്കല്‍ നയത്തെ വിമര്‍ശിച്ച് മലാല
റിയോ ഡീ ജനീറോ: അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയവരില്‍ നിന്ന് കുട്ടികളെ വേര്‍തിരിക്കുന്ന യു.എസ് നടപടിയെ വിമര്‍ശിച്ച് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി. കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന നയം ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്.
ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യാനാവുമെന്ന് തനിക്കറിയല്ലെന്ന് മലാല പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രചാരണവുമായി ബന്ധപ്പെട്ട് ബ്രസീല്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളെ രക്ഷിതാക്കളിലേക്ക് ഉടന്‍ തിരികെയേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലാല പറഞ്ഞു.
അതിനിടെ രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിക്കപ്പെട്ട അഞ്ച് വസയസിന് താഴെയുള്ള കുട്ടികളെ ഉടന്‍ കൈമാറുമെന്ന് യു.എസ് ഭരണകൂട പ്രതിനിധി അറ്റോര്‍ണി ലീ ഗിലേന്റ് പറഞ്ഞു.
വേര്‍പിരിക്കപ്പെട്ട കുട്ടികളെ മുഴുവനായും രക്ഷിതാക്കള്‍ക്ക് കൈമാറാണമെന്ന് കാലഫോര്‍ണിയ കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. ചൊവ്വാഴ്ചക്കുള്ളില്‍ കൈമാറ്റം നടത്താനായിരുന്നു കോടതി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."