സ്റ്റിയറിങ് യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശനം, മുന്നണി വിടാന്‍ ആലോചിച്ചിട്ടില്ല: കെ.എം മാണി
കോട്ടയം: കേരള കോണ്‍ഗ്രസ്സിന്റെ മുന്നണി മാറ്റം ആലോചനയിലില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. ഇന്ന് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നുവന്നത് ഓരോ യോഗങ്ങളിലുമുള്ള അഭിപ്രായങ്ങള്‍ മാത്രമാണെന്ന് മാണി പറഞ്ഞു. യോഗങ്ങളില്‍ പല അഭിപ്രായങ്ങളും ഉണ്ടാകും. സ്വയം വിമര്‍ശനപരമായ ചര്‍ച്ചയാണ് സ്റ്റിയറിങ് കമ്മിറ്റിയില്‍ നടന്നത്. യു.ഡി.എഫ് നേതാക്കള്‍ കൂടെ നിന്ന് ചതിച്ചതായും വഞ്ചകരുടെ കൂടെ തുടരേണ്ടതില്ലെന്നും യോഗത്തില്‍ പരാമര്‍ശമുണ്ടായി. മുന്നണി വിടുന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
ബാര്‍ കോഴ ഇടപാടില്‍ പാര്‍ട്ടി അന്വേഷണ റിപോര്‍ട്ട് പുറത്തുവിടില്ലെന്നും കെ.എം മാണി പറഞ്ഞു. റിപോര്‍ട്ട് പുറത്തുവിട്ടാല്‍ അത് മുന്നണി ബന്ധത്തെ ബാധിക്കുമെന്നതിനാലാണ്. വിവരങ്ങള്‍ പാര്‍ട്ടിക്കു മനസിലാക്കാനാണ് അന്വേഷണം നടത്തിയതെന്നും ഇതിനു പിന്നില്‍ നിന്നവരെയൊക്കെ പാര്‍ട്ടിക്ക് അറിയാമെന്നും മാണി പറഞ്ഞു. 50 വര്‍ഷത്തിലധികമായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഒരുപാട് ഇടികള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. 13 വര്‍ഷമായി തന്നെ ജനങ്ങള്‍ നിയമസഭയിലേക്ക് വിജയിപ്പിക്കുന്നു. ഇടി കിട്ടുംതോറും തഴച്ചുവളര്‍ന്ന ചരിത്രമാണ് ഉള്ളതെന്നും നല്ല സഹനശക്തിയുള്ള പാര്‍ട്ടിയാണിതെന്നും കെ.എം മാണി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."