ജി.ബി.വി.എം കോഡിനേറ്റര്‍ കൗണ്‍സലര്‍ ഒഴിവ്
പാലക്കാട്: ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ഒഴിവുള്ള ജെന്‍ഡര്‍ ബെയ്‌സഡ് വയലന്‍സ് മാനെജ്‌മെന്റ് (ജി.ബി.വി.എം)കോഡിനേറ്റര്‍ കൗണ്‍സലര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
എം.പി.എച്ച് അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു യോഗ്യതയുള്ള 40 വയസ് കവിയാത്ത സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക്ക് മേഖലയിലും ജെന്‍ഡര്‍ ബെയ്‌സ്ഡ് പ്രൊജെക്ടിലും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രതിമാസം 14,620 രൂപ വേതനം ലഭിക്കും.
വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി മെയ് ആറ് വൈകിട്ട് അഞ്ചിനകം നേരിട്ടോ രജിസറ്റേഡ് ആയോ അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം (ആരോഗ്യ കേരളം), പഴയ ശിശു വാര്‍ഡിന്റെ ഒന്നാം നില, ജില്ലാ ആശുപത്രി, കൊംപൗണ്ട്, പാലക്കാട് - 678001. വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് ജി.ബി.വി.എം കോഡിനേറ്റര്‍ കൗണ്‍സലര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്നെഴുതണം. വിശദ വിവരങ്ങള്‍ മൃീഴ്യമസലൃമഹമാ.ഴീ്.ശില്‍ ലഭ്യമാണ്. ഫോണ്‍: 0491- 2504695.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."