കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി തകര്‍ന്നു കിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍
എടച്ചേരി: തകര്‍ന്നു കിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വടകര- കുറ്റ്യാടി റോഡില്‍ എടച്ചേരി പുതിയങ്ങാടി ടൗണില്‍ നരിക്കുന്ന് യു.പി സ്കൂള്‍ റോഡ് പരിസരം മുതല്‍ പഞ്ചായത്ത് ഓഫിസ് വരെയുള്ള ഭാഗത്താണ് സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞത്.
റോഡിന്റെ ഒരു ഭാഗത്തുള്ള ഓവുചാലിന്റെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. ചില സ്ലാബുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ ഓവുചാലിലേക്ക് വീഴാന്‍ സാധ്യതയേറെയാണ്.
കാലപ്പഴക്കത്താല്‍ കമ്പികള്‍ ദ്രവിച്ചുപോയ ഇവ അടര്‍ന്നു വീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പൊതുമരാമത്തു വകുപ്പിന്റെ ഭാഗത്തു നിന്ന് അറ്റകുറ്റപ്പണിക്കുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പുതിയങ്ങാടി ടൗണ്‍ പള്ളിക്ക് സമീപം രണ്ടിടത്തായാണ് നടപ്പാതയുടെ സ്ലാബ് തകര്‍ന്നത്. മാസങ്ങളോളമായി ഇവിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നിട്ടും മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
സ്ലാബ് തകര്‍ന്നിടത്ത് തടസ്സപ്പെടുത്തിയിരിക്കുകയാണ്. നരിക്കുന്ന് യു.പി സ്കൂളിലെയും, പ്രീ പ്രൈമറി സ്കൂളിലെയും കൊച്ചു കുട്ടികളടക്കമുള്ളവര്‍ യാത്ര ചെയ്യുന്ന വഴിയായതിനാല്‍ വിദ്യാര്‍ഥികളെ കണക്കിലെടുത്ത് സ്കൂള്‍ തുറക്കുന്നതിന് മുന്‍പുതന്നെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."