HOME
DETAILS
MAL
തെരഞ്ഞൈടുപ്പ് ബോണ്ട്: ഹരജിയില്‍ സുപ്രിം കോടതി വിധി ഇന്ന്
backup
April 12 2019 | 03:04 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരായ ഹരജിയില്‍ സുപ്രിം കോടതി വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. സി.പി.എം ഉള്‍പ്പടെ ഉള്ള പാര്‍ട്ടികളാണ് ഹരജി സമര്‍പ്പിച്ചത്.
മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്നാണ് പരാതി. ബോണ്ട് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകള്‍ ദുരൂഹമാണെന്നും ഹരജിക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ രീതി തുടരാന്‍ അനുവദിക്കണമെന്ന് അന്തിമ വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബോണ്ടുകളെ പൂര്‍ണ്ണമായും എതിര്‍ത്തുകൊണ്ടുള്ള നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് തിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."