തോല്‍പ്പെട്ടി വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ കാട്ടുതീ
മാനന്തവാടി: തോല്പെട്ടി വന്യ ജീവി സങ്കേതം അതിര്‍ത്തിയില്‍ വന്‍ കാട്ടുതീ. അഞ്ച് ഹെക്ടറോളം വനം കത്തിനശിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്പെട്ടി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ആംകല്ല് പ്രദേശത്താണ് തീ പടര്‍ന്നത്. തോല്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ രതീഷ് പട്ടേരിയുടെ നേതൃത്വത്തില്‍ വനപാലകരും വാച്ചര്‍മാരും ഇ.ഡി.സി ജീവനക്കാരും ചേര്‍ന്ന് മണികൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. അതിര്‍ത്തിയായ ദൊഡ്ഡാടി ഭാഗങ്ങളില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ വച്ച് തന്നെ കാട്ട് തീ പ്രധിരോധിക്കുകയായിരുന്നു.
അഞ്ച് ഹെക്ടറോളം വനം കത്തിയ നിലയിലാണ്. വനപാലസംഘം കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നീരീക്ഷണം ശക്തിപെടുത്തിയിട്ടുണ്ട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി. സുനിലിന്റെ നേതൃത്വത്തില്‍ തീ പടരാതിരിക്കാന്‍ പ്രത്യേക നീരീക്ഷണവും ഏര്‍പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."