HOME
DETAILS

വിസ്മയം വിരിയിച്ച് കനകോത്സവം

  
backup
April 12 2019 | 05:04 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%a8%e0%b4%95%e0%b5%8b%e0%b4%a4

തിരുവനന്തപുരം: അനന്തപുരി കണ്ടതില്‍വച്ച് ഏറ്റവും വലിയ മേളയായ കനകോത്സവം എട്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പൂരനഗരിയായി മാറിയിരിക്കുകയാണ് കനകക്കുന്ന് സൂര്യകാന്തി മൈതാനം. ശീതീകരിച്ച ഇരുനൂറോളം സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനും വൈകുന്നേരങ്ങളിലെ കലാപരിപാടികള്‍ ആസ്വദിക്കുന്നതിനുമായി തലസ്ഥാനവാസികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ അഞ്ചിന് ആരംഭിച്ച കനകോത്സവം 15ന് സമാപിക്കും. ചക്ക, വാഴ, മാമ്പഴ മഹോത്സവം, പക്ഷി, മൃഗ, അലങ്കാര മത്സ്യപ്രദര്‍ശനം, മെഡിക്കല്‍ എക്‌സ്‌പോ, ഭക്ഷ്യമേള, പായസമേള, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് കനകോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
അത്യപൂര്‍വവും വിസ്മയകരവുമായ ഇരുനൂറിലേറെ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഏറ്റവും രസകരമായ സംവിധാനങ്ങളാണുള്ളത്. വിവിധ ഇനം പൊലിസ് നായകളുടെ പ്രദര്‍ശനവും പൊലിസ് നായകളുടെയും കുതിരപ്പോലിസിന്റെയും അഭ്യാസ പ്രകടനങ്ങളും കാണികള്‍ക്കു പുതിയ കൗതുകം പകരുന്നു. ആകാശവാണിയുടെയും വിഎസ്എസ്‌സിയുടെയും സ്റ്റാളുകള്‍, ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വിശദമാക്കുന്ന മൂന്നു സേനാവിഭാഗങ്ങളുടെയും സ്റ്റാളുകള്‍ എന്നിവ വ്യത്യസ്ഥത പുലര്‍ത്തുന്നു.
മൃഗസ്‌നേഹികള്‍ക്കു കൗതുകമാകുന്നത് 1700 കിലോ തൂക്കം വരുന്ന കര്‍ണന്‍ എന്ന പോത്തും തമിഴ്‌നാടിന്റെ ആവേശമായ ജെല്ലിക്കെട്ട് കാളകളും കേരളത്തിന്റെ അഭിമാനമായ വെച്ചൂര്‍, കൃഷ്ണ, കപില പശുക്കളുമാണ്. പുലിമുരുകന്‍, പഞ്ചവര്‍ണതത്ത, കായംകുളം കൊച്ചുണ്ണി, പറവ എന്നീ സിനിമകളിലുള്ള ആടുകള്‍, കുതിരകള്‍, പക്ഷികള്‍ എന്നിവയും കനകോത്സവത്തിനു മാറ്റു കൂട്ടുന്നു. മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ഓന്തുകളും പഞ്ചവര്‍ണത്തത്തയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകമാകുന്നു. ഇവയ്‌ക്കൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ട്. ഒട്ടകവും കുതിരയുമൊക്കെയാണ് മറ്റ് ആകര്‍ഷണങ്ങള്‍. വിവി പാറ്റ് വോട്ടിങ് യന്ത്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് ട്രയല്‍ വോട്ട് ചെയ്യാനുള്ള അവസരവും കനകോത്സവത്തിലുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ സ്റ്റാളിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഇന്നു വൈകുന്നേരം ആറിന് ഗന്ധര്‍വാസ് ഒരുക്കുന്ന മ്യൂസിക് ബാന്‍ഡും തുടര്‍ന്ന് കളം അവതരിപ്പിക്കുന്ന മഹാസാഗരം നാടകവും അരങ്ങേറും.
തിങ്കളാഴ്ച കനകോത്സവത്തിനു കൊടിയിറങ്ങും. വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സിനിമാതാരം ജയറാം മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് പ്രമുഖ സംഗീതജ്ഞനായിരുന്ന ബാലഭാസ്‌കറിന്റെ സ്വന്തം മ്യൂസിക് ബാന്‍ഡായിരുന്ന ബിഗ് ബാന്‍ഡിന്റെ സംഗീതവിരുന്നും ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago