കുന്നത്തുനാടില്‍ റോഡ് ഷോയുമായി ഇന്നസെന്റ്
കൊ്ച്ചി: വികസനം തെരഞ്ഞെടുപ്പ് വിഷയമാക്കിയതിന് യു.ഡി.എഫിനോട് നന്ദിയുണ്ടെന്ന് ഇന്നസെന്റ്. കുന്നത്തുനാട് മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിന്റെ തുടക്കത്തില്‍ പരിയാരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനിടയ്ക്കു കിട്ടുന്ന 25 കോടി എം.പി ഫണ്ടില്‍ തൃപ്തിപ്പെടാതെ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളും കമ്പനികളുടെ സി.എസ.്ആര്‍ ഫണ്ടുകളും നിരന്തര സമ്മര്‍ദ്ദത്തിലൂടെ ലഭ്യമാക്കുകയും വികസനത്തിന് ഉപയോഗിക്കുകയും ചെയ്തതാണ് എല്‍.ഡി.എഫ് ചെയ്തതെന്ന് ഇന്നസെന്റ് പറഞ്ഞു.
രാവിലെ കര്‍ഷകസമര പോരാളിയായ കൃഷ്ണന്‍കുട്ടി നായരുടെ ആശീര്‍വാദമേറ്റുവാങ്ങിക്കൊണ്ടാണ് പരിയാരത്ത് ഇന്നസെന്റ് പര്യടനമാരംഭിച്ചത്. നടുക്കുരിശ് സെന്ററിലെത്തിയപ്പോള്‍ താന്‍ വരച്ച ഇന്നസെന്റിന്റെ കൊളാഷ് രചന ശില്‍പ്പിയായ ചെട്ടിയാംചേരി സുനില്‍ തിരുവാണിയൂരിന്റേയും ചിത്രകാരിയായ മായയുടേയും മകള്‍ സി.എസ് അനന്തലക്ഷ്മി ഇന്നസെന്റിനു സമ്മാനിച്ചു.
രാവിലെ 7-30ന് പരിയാരത്തു നിന്നാരംഭിച്ച കുന്നത്തുനാട് മണ്ഡലത്തിലെ മൂന്നാംഘട്ട പ്രചാരണം ചൂണ്ടി, വടയമ്പാടി, കോലഞ്ചേരി, തമ്മാനിമറ്റം, പൂത്തൃക്ക, മീമ്പാറ, വെങ്കിട, നടുക്കുരിശ്, പഴുക്കാമറ്റം വഴി 11 മണിക്ക് കണ്യാട്ടുനിരപ്പിലെത്തി വിശ്രമിച്ചു. തുടര്‍ന്ന് 330ന് വീണ്ടും വണ്ടിപ്പേട്ടയില്‍ നിന്നാരംഭിച്ച് വെണ്ണിക്കുളം, മാമല, വരിക്കോലി, പുറ്റുമാനൂര്‍, പുത്തന്‍കുരിശ്, വടവുകോട്, കാണിനാട്, കരിമുകള്‍, ചാലിക്കര, കുഴിക്കാട് വഴി 7 മണിക്ക് സ്‌റ്റെര്‍ലിംഗ് ഗ്യാസ് ജംഗ്ഷനിലെത്തി സമാപിച്ചു.ഇന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ പര്യടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."