കോളജിനടുത്തെ കടയില്‍ നിന്നും പുകയില ഉല്പന്ന ശേഖരം പിടികൂടി
ഇരിട്ടി: മലയോരമേഖലയില്‍ പൊലിസും എക്സൈസും നടത്തിയ റെയ്ഡില്‍ വന്നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി.
ഇരിട്ടി മഹാത്മഗാന്ധി കോളേജിനടുത്ത കടയില്‍ നിന്നും 12 കിലോഗ്രാം നിരോധിതപുകയിലഉല്പന്നങ്ങളാണ് ഇരിട്ടി എക്സൈസ് സംഘം പിടികൂടിയത്.കീഴൂര്‍ കുന്നില്‍ പ്രവര്‍ത്തിക്കുന്ന സി.എം ബേക്കറിയെന്ന സ്ഥാപനത്തില്‍ നിന്നാണ്12 കിലോ ഗ്രാം (1200 പാക്കറ്റ്) പുകയില ഉല്പന്നങ്ങള് പിടികൂടിയത്.കോളേജ് വിദ്യാര്‍ഥികളേയും തൊട്ടടുത്തുള്ള ഐ.ടി.ഐ വിദ്യാര്‍ഥികളേയും ലക്ഷ്യമാക്കി വില്‍പ്പനയ്ക്കായി സൂക്ഷിച്ച പുകയില ഉല്പന്ന ശേഖരമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം പിടികൂടിയത്
കടയുടമ കീഴൂര്‍ക്കുന്ന് പി.പി ഹൗസില്അബ്ദുള് സലാമി (48)നെതിരെ കേസെടുത്തു
ഇരിട്ടി എക്സൈസ് അസി.സബ് ഇന്‍സ്പെക്ടര്‍ പി ദിനേശന് പ്രിവന്റീവ് ഓഫീസര്‍ ടി.കെ വിനോദന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ സജേഷ്, കെ.എന്‍ രവി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉല്പന്നങ്ങള് വില്‍പ്പന നടത്തുന്നുവെന്ന പരാതിയില്‍ പേരാവൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറും സംഘവും മിന്നല്‍ പരിശോധന നടത്തി. നിടുംപുറംചാല്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ ഇല്ലത്ത് പറമ്പില്‍ ആന്റണിയുടെ കടയില്‍ നിന്നും, പുത്തലം ഭാഗത്ത് നടത്തിയ പരിശോധനയില്‍ തറയില്‍ ജോണിന്റെ കടയില്‍ നിന്നുമായി 2.880 കിലോഗ്രാം ഹാന്‍സ് ഉല്പന്നങ്ങള് പിടികൂടി. ഇവര്‍ക്കെതിരെ രണ്ടു കോട്പ കേസെടുത്തു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി സജീവന്, പി.സി.ഷാജി, സി.ഇ.ഒ മാരായ സി.പി.ഷാജി, കെ.എ. മജീദ്, കെ.ശ്രീജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."