ആഗസ്ത് 1 മുതല്‍ ഖത്തറിലെക്കുള്ള പ്രവേശന അനുമതിക്കായി അപേക്ഷിക്കാം, പ്രാഥമിക നടപടികള്‍ക്കുള്ള ലിങ്ക് സജ്ജമായി
ദോഹ:കൊവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം ഖത്തര്‍ പോര്‍ട്ടല്‍ വഴി എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രം. ഇതിനായി ആഗസ്ത് 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രാഥമിക നടപടികള്‍ക്കുള്ള വെബ്‌സൈറ്റ് ലിങ്ക് സജ്ജമായി.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകള്‍ക്ക് ഖത്തര്‍ പോര്‍ട്ടല്‍ വഴി എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. ഖത്തരി ഐഡിയുള്ള റസിഡന്റ് വിസക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രവേശനത്തിന് വേണ്ടിയാണ് അപേക്ഷിക്കാനാവുക.ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റിലുള്ള Apply for Exceptional Etnry Permit to Qatar
എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ഖത്തര്‍ പോര്‍ട്ടലില്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണുള്ളത്. ഒന്ന് ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തര്‍ ഐഡിയുള്ളവര്‍ക്കും വേണ്ടിയുള്ളതും രണ്ടാമത്തേത് സന്ദര്‍ശകര്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കും വേണ്ടിയുള്ളതും.
പൗരന്മാരും ഖത്തര്‍ ഐഡിയുള്ളവരും ഖത്തര്‍ ഐഡിയും വ്യക്തിഗത മൊബൈല്‍ നമ്പറും നല്‍കണം. മൊബൈല്‍ നമ്പര്‍ സ്വന്തം ഉടമസ്ഥതയില്‍ ഉള്ളതായിരിക്കണം. അല്ലാത്തവ ഉപയോഗിച്ച് അക്കൗണ്ട് നിര്‍മിക്കാമെങ്കിലും ആക്ടിവേറ്റ് ചെയ്യാന്‍ കോള്‍ സെന്ററില്‍ വിളിക്കേണ്ടി വരും. സന്ദര്‍ശകര്‍ ആണെങ്കില്‍ ഇമെയില്‍ വിലാസവും മൊബൈല്‍ നമ്പറുമാണ് നല്‍കേണ്ടത്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇമെയിലില്‍ വിവരം ലഭിക്കും.
പെര്‍മിറ്റിന്റെ പ്രിന്റ് കോപ്പിയും ക്വാറന്റീനുമായി ബന്ധപ്പെട്ട കോപ്പിയും കൈയില്‍ കരുതണം. ഇത് വിമാനത്താവളത്തില്‍ സമര്‍പ്പിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തറിലുള്ളവര്‍ക്ക് 109 എന്ന നമ്പറിലും വിദേശത്തുള്ളവര്‍ക്ക് +974 44069999 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."