രോഗ ഭീതിക്കൊപ്പം ഉയര്‍ന്ന് മരണനിരക്കും: അഞ്ച് മരണം,1078 പേര്‍ക്ക് കൊവിഡ്, 798 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: കൊവിഡ് രോഗ ഭീതിക്കൊപ്പം മരണനിരക്കും ഉയരുന്നു. പിടിച്ചുകെട്ടാനാവാത്ത വിധം രോഗം കുതിക്കുകയാണ്. ഇന്ന് അഞ്ച് പേരെയാണ് കൊവിഡ് മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്. രോഗബാധിതരുടെ എണ്ണം പിന്നെയും ഉയര്‍ന്നു. 1078 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 798 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അറുപത്തിയഞ്ച് പേരുടെയും ഉറവിടമറിയില്ല.
ഇന്ന് വിദേശങ്ങളില്‍ നിന്നെത്തിയ 104 പേര്‍ക്കാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 115 പേര്‍ക്കും രോഗം ബാധിച്ചു. 432 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിള്‍ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.
ഇന്ന് കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശ്ശാലയിലെ രവീന്ദ്രന്‍, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരെ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെയുള്ളവര്‍ കൊവിഡിതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശ്ശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍കോട് 47, പത്തനംതിട്ട 27, വയനാട് 10. നെഗറ്റീവായവരുടെ കണക്ക് തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശ്ശൂര്‍ 21, പാലക്കാട് 45, മലപ്പുറം 30, കോഴിക്കോട് 16, വയനാട് 5, കണ്ണൂര്‍ 7, കാസര്‍കോട് 36 എന്നിങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."