ചൈന പുതിയ വിമാനവാഹിനി കപ്പല്‍ നീറ്റിലിറക്കി
ബെയ്ജിങ്: ചൈന പുതിയ വിമാനവാഹിനി കപ്പല്‍ നീറ്റിലിറക്കി. പൂര്‍ണമായും സ്വദേശത്ത് വികസിപ്പിച്ച ചൈനയുടെ ആദ്യ വിമാനവാഹിനി കപ്പലാണിത്.
ലിയോനിങ് എന്ന പേരില്‍ ചൈന ഒരു വിമാനവാഹിനി കപ്പല്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ദക്ഷിണ ചൈനീസ് പ്രവിശ്യയായ ലിയാദോങ്ങിലെ ദാലിയാന്‍ തുറമുഖത്തുള്ള കപ്പല്‍ 2020 ഓടെ കമ്മിഷന് ചെയ്യുമെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പുതിയ കപ്പലിന് ഇതുവരെ പേരിട്ടിട്ടില്ല. 2013ലാണ് കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. ഉക്രൈനില്‍നിന്നു വാങ്ങിയ ലിയോനിങ് കപ്പല്‍ ചൈന പിന്നീട് വികസിപ്പിക്കുകയായിരുന്നു.
അമേരിക്കയും ഉ.കൊറിയയും തമ്മില്‍ നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.
97,000 ടണ്‍ ഭാരമുള്ള അമേരിക്കന്‍ അന്തര്‍വാഹിനി യു.എസ്.എസ് കാള്‍ വിന്‍സണ്‍ ദ.കൊറിയന്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഏതുസമയത്തും യുദ്ധം ആരംഭിക്കാമെന്ന അവസ്ഥയിലാണ് മേഖലയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."