വീരമലക്കുന്നില്‍ വീണ്ടും ടൂറിസം പ്രതീക്ഷകള്‍ 18ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം
ചെറുവത്തൂര്‍: പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന വീരമലക്കുന്നില്‍ ടൂറിസം പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കാന്‍ വര്‍ഷങ്ങള്‍ക്കഴ മുമ്പ് തന്നെ ആലോചന തുടങ്ങിയിരുന്നു. എന്നാല്‍ പദ്ധതികള്‍ ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടന്നു. എം. രാജഗോപാലന്‍ എം.എല്‍.എ അടുത്തിടെ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് വീണ്ടും ടൂറിസം സ്വപ്നങ്ങള്‍ക്ക് ജീവന്‍ വച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലാകലക്ടര്‍, ഡി.എഫ്.ഒ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.ടി.പി.സി സെക്രട്ടറി, ആര്‍കിടെക്റ്റ് എന്നിവരടങ്ങുന്ന സംഘം വീരമലക്കുന്നില്‍ എത്തി സാധ്യകള്‍ വിലയിരുത്തിയിരുന്നു.
ടൂറിസം പദ്ധതി എങ്ങനെ നടപ്പാക്കണം എന്നതിനെ കുറിച്ചാലോചിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്‌ടേറേറ്റില്‍ ബന്ധപ്പെട്ടവരുടെ അവലോകന യോഗവും നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള മാസ്റ്റര്‍ പ്ലാനും തയാറാക്കി. പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള പദ്ധതിയാണ് നടപ്പാക്കുക.
കാസര്‍കോടിന്റെ കാര്‍ഷിക സംസ്‌കാരിക ചരിത്രം വിളിച്ചോതുന്ന കാസര്‍കോട് മോഡല്‍ വില്ലേജ് സ്ഥാപിക്കാനും ലക്ഷ്യമുണ്ട്.
വീരമലക്കുന്നില്‍ 44 ഏക്കര്‍ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെയും 10 ഏക്കര്‍ റവന്യു വകുപ്പിന്റെയും അധീനതയിലാണുള്ളത്. പദ്ധതി നടപ്പാക്കാന്‍ ഈ രണ്ടു വകുപ്പും സ്ഥലം വിട്ടുനല്‍കുകയോ എന്‍.ഒ.സി നണ്ടണ്ടണ്ടണ്ടണ്ടല്‍കുകയോ വേണം. എം.എല്‍.എ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടൂറിസം, റവന്യു, വനംവകുപ്പ് മന്ത്രിമാര്‍, എം.എല്‍.എ, കലക്ടര്‍ മറ്റു വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ യോഗം 18നു തിരുവനന്തപുരത്ത് നടക്കും.
ബേക്കല്‍കോട്ടയില്‍ നിന്നു 29 കിലോമീറ്റര്‍ ദൂരം മാത്രമണ് ഇവിടേക്കുള്ളത്. കൂടാതെ ദേശീയപാതയോട് ചേര്‍ന്നാണ് വീരമലക്കുന്ന് സ്ഥിതി ചെയ്യുന്നതും. അതുകൊണ്ടു തന്നെ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഇവിടെയെത്താനും സാധിക്കും. ഇതിനോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ കായല്‍ യാത്രയ്ക്കായും മറ്റും സഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നുമുണ്ട്. ഇതിനിടയില്‍ കുന്നിന്റെ പലഭാഗങ്ങളിലും നടക്കുന്ന അനധികൃത മണ്ണെടുപ്പ് ടൂറിസം പദ്ധതിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."