ജീവന്‍ തിരിച്ചു കിട്ടി; നിജാസിന് ഇനി വേണ്ടത് അകമഴിഞ്ഞ സഹായം
വണ്ടൂര്‍: അപകടത്തില്‍ മാരകമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് നിജാസിന്റെ ജീവന്‍ തിരിച്ചു കിട്ടി. ഇനി വേണ്ടത് അകമഴിഞ്ഞ സഹായം. തിരുവാലി പഞ്ചായത്ത് തായംകോടിലെ ചെട്ടിയന്‍ തൊടിക അബ്ദുല്‍ നാസറിന്റെ മകനും പ്ലസ്ടു വിദ്യാര്‍ഥിയുമായ നിജാസാണ് കാരുണ്യത്തിന്‍ കൈവഴികള്‍ തേടുന്നത്.
കുടുംബത്തിന്റെ സാമ്പത്തിക പരിമിതി കാരണം പത്ര വിതരണത്തിലൂടെയായിരുന്നു നിജാസ് പഠന ചെലവ് കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് ജീവിതം കീഴ്‌മേല്‍ മറിച്ച അപകടം നടക്കുന്നത്. പത്ര വിതരണത്തിനിടെ കഴിഞ്ഞ ജൂണില്‍ കാപ്പിലില്‍ വച്ച് സൈക്കിളില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ സൈക്കിളില്‍നിന്നും തെറിച്ച് വീഴുകയായിരുന്നു. തലക്ക് മാരകമായി പരുക്കേറ്റ നിജാസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു. നീണ്ട കാലത്തെ ചികിത്സയുടെ ഫലമായി മുഹമ്മദ് നിജാസിന്റെ ആരോഗ്യനിലയില്‍ ചെറിയ പുരോഗതി കൈവന്നിട്ടുണ്ട്. എങ്കിലും പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.ഇപ്പോള്‍ വീട്ടില്‍ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടപ്പിലാണ്.
കൂലിപ്പണിക്കാരനായ അബ്ദുല്‍ നാസറിന് മുഹമ്മദ് നിജാസിനെ കൂടാതെ രണ്ട് പെണ്‍മക്കളാണുള്ളത്. നാളിതുവരെയുള്ള ചികിത്സക്കായി പത്ത് ലക്ഷത്തോളം രൂപ ചെലവായി. ഇതെല്ലാം നാട്ടിലെ ജനകീയ കമ്മിറ്റിയും സുമനസുകളുടെയും സഹായത്താലാണ് സ്വരൂപിച്ചത്.
വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ മുഹമ്മദ് നിജാസിനെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാനാകുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിജാസിനെ സഹായിക്കുന്നതിനായി വിനോദ് പാറക്കല്‍ ചെയര്‍മാനും എം.ടി റഷീക്ക് കണ്‍വീനറായും ജനകീയ കമ്മിറ്റിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വണ്ടൂര്‍ കനറാ ബാങ്കില്‍ അക്കൗണ്ട് (0858101068493 )തുടങ്ങി്. കഎടഇ ഇീറല ഇചഞആ0000858. ഫോണ്‍. 9447418484, 9447749284.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."