ഫെയ്‌സ്ബുക്കിലെ ചിത്രങ്ങളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാം: 5 സ്‌റ്റെപ്പുകള്‍
അപ്പപ്പോള്‍ തോന്നുന്നതാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പക്ഷെ, പില്‍ക്കാലത്ത് അത് എടുത്തു നോക്കുമ്പോള്‍ നമ്മളില്‍ എവിടെയൊക്കെയോ നൊസ്റ്റാള്‍ജിയ അനുഭവപ്പെടും. ഫെയ്‌സ്ബുക്ക് തന്നെ ഒരു 'സ്‌റ്റോറേജ്' സംവിധാനമാണെങ്കിലും അതിലുള്ള ചിത്രങ്ങളും വീഡിയോകളും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെ പറ്റി ചിന്തിക്കുന്നവരുണ്ടാകും. അവര്‍ക്ക് അനുഗ്രഹമായി പുതിയ ഫീച്ചര്‍ വന്നിരിക്കുകയാണിപ്പോള്‍.
ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിലോ, ലാപ്‌ടോപിലോ, മൊബൈല്‍ ആപ് ഉപയോഗിച്ചോ ഫെയ്‌സ്ബുക്ക് ഫോട്ടോകളും വിഡിയോകളും ഗൂഗിള്‍ ഫോട്ടോസിലേക്ക് കൈമാറാവുന്നതാണ്.
എങ്ങനെ മാറ്റാം?
- കംപ്യൂട്ടറോ ലാപ്‌ടോപ്പോ മൊബൈല്‍ ആപ്പോ ഉപയോഗിച്ച് ഇതു ചെയ്യാം
- ഫെയ്‌സ്ബുക്കിന്റെ സെറ്റിങ്‌സില്‍ പോയി 'യുവര്‍ ഫെയ്‌സ്ബുക്ക് ഇന്‍ഫര്‍മേഷന്‍' സെക്ഷന്‍ തിരഞ്ഞെടുക്കുക. അതിനകത്തെ 'ട്രാന്‍സ്ഫര്‍ എ കോപ്പി ഓഫ് യുവര്‍ ഫോട്ടോസ് ഓര്‍ വീഡിയോസ്' ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് വെരിഫിക്കേഷനായി നിങ്ങളുടെ ഫെയ്‌സ്ബുക് പാസ്സ്‌വേര്‍ഡ് നല്‍കുക. അതിനു ശേഷം വരുന്ന ഡ്രോപ്പ് ഡൗണ്‍ ബോക്‌സില്‍ ഗൂഗിള്‍ ഫോട്ടോസ് തിരഞ്ഞെടുക്കുക.
- ഫോട്ടോസ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പ് ഗൂഗിള്‍ ഫോട്ടോസിന്റെയും പാസ്‌വേര്‍ഡ് ചോദിക്കും. ഇതും കൃത്യമായി നല്‍കിയാല്‍ ഫെയ്‌സ്ബുക്കിലുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറും.
- ഫോട്ടോയും വിഡിയോകളും കൈമാറിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്കിലും ഇമെയിലിലും നോട്ടിഫിക്കേഷന്‍ വരും.
2018ല്‍ ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ച ഡാറ്റ ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ഭാഗമായാണ് ഫോട്ടോ, വീഡിയോ കൈമാറ്റം ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പരീക്ഷണം ആദ്യഘട്ടത്തില്‍ അയര്‍ലന്റില്‍ നടത്തി. തുടര്‍ന്നാണ് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."