HOME
DETAILS
MAL
ലഹരി വസ്തുക്കളുടെ റൈഡ്: രണ്ട് മണിക്കൂറിനുള്ളില്‍ അറസ്റ്റിലായത് 31 പേര്
backup
July 14 2018 | 07:07 AM
തൃശൂര്‍: ലഹരിവസ്തുക്കളുടെ വില്‍പ്പന തടയാന്‍ ജില്ലയില്‍ ഒരേ സമയം പൊലിസ് റെയ്ഡ്. 206 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ 31 പേര് അറസ്റ്റിലായി.
91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18200 രൂപ ഫൈന്‍ ഈടാക്കി. സ്കൂള്‍, കോളജ് പരിസരങ്ങളിലും ചെറുകിട കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ജില്ലാ പൊലിസ് മേധാവി ജി.എച്ച് യതീഷ്ചന്ദ്രയുടെ പ്രതേൃക നിര്‍ദേശ പ്രകാരമാണ് രണ്ടുമണിക്കൂര്‍ റെയ്ഡ് നടന്നത്.നിരോധിത പുകയില ഉല്പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ് എന്നിവ സ്കൂള്‍ പരിസരങ്ങളില്‍ വില്‍പ്പന തകൃതിയായി നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
മുന്‍പ് പുകയിലെ ഉല്പന്നങ്ങള് വിറ്റഴിച്ച കേസിലുള്‍പ്പെട്ട മുഴുവനാളുകളേയും പൊലിസ് പിന്തുടരുമെന്നും പരിശോധന തുടരുമെന്നും കമ്മിഷ്ണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."