HOME
DETAILS

വോട്ട് നല്‍കി വിജയിപ്പിച്ചില്ലെങ്കില്‍ ശപിക്കുമെന്ന് സാക്ഷി മഹാരാജ്

  
backup
April 12, 2019 | 9:16 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a

 

ഉനാവോ: വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ ഭീഷണിയുമായി വിവാദ നായകനായ ബി.ജെ.പി എം.പിയും ഉത്തര്‍പ്രദേശിലെ ഉനാവോ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ സാക്ഷി മഹാരാജ്.


എനിക്ക് വോട്ട് നല്‍കി വിജയിപ്പിച്ചിട്ടില്ലെങ്കില്‍ നിങ്ങളെയെല്ലാം ശപിക്കുമെന്നാണ് അദ്ദേഹം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയത്. ഇന്നലെ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഭീഷണി ഉയര്‍ത്തിയത്. ഞാനൊരു സന്യാസിയാണ്. നിങ്ങള്‍ വോട്ട് ചെയ്താല്‍ ഞാന്‍ വിജയിക്കും. പരാജയപ്പെട്ടാല്‍ പൂജയും ഭജനയുമായി ഞാന്‍ കഴിയും. എന്നാല്‍ എനിക്ക് പരാജയമുണ്ടായാല്‍ നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം ഇല്ലാതാകും. ഞാന്‍ നിങ്ങളെയാകെ ശപിക്കും-എന്നിങ്ങനെയായിരുന്നു സാക്ഷി മഹാരാജിന്റെ ഭീഷണി.


ഞാന്‍ നിങ്ങളുടെ സ്വത്ത് വകകളൊന്നും ചോദിക്കുന്നില്ല. നിങ്ങളില്‍ നിന്ന് വോട്ട് മാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നും വിവാദങ്ങളെ കൂട്ടുപിടിക്കുന്ന സാക്ഷി മഹാരാജ് കഴിഞ്ഞ മാസവും ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ മോദി സുനാമി ആഞ്ഞടിക്കുമെന്നും പിന്നീട് രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം നടത്തിയ പരാമര്‍ശം കടുത്ത വിമര്‍ശനത്തിനാണ് വഴിവച്ചിരുന്നത്. സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം വന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരേ രൂക്ഷമായ അഭിപ്രായപ്രകടനങ്ങളാണ് ഉയര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  3 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago