HOME
DETAILS
MAL
കെ.മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
backup
July 25 2020 | 07:07 AM
കോഴിക്കോട്: കെ.മുരളീധരന് എം.പിയുടെ കൊവിഡ് പരിശോധനാ റിസള്‍ട്ടില്‍ നെഗറ്റീവ്. കൊവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. മുരളീധരനോട് ടെസ്റ്റ് നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറായ ചെക്യാടുള്ള ഡോക്ടര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. വിവാഹചടങ്ങുകള്‍ക്കിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് പിടിപെട്ടതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവാഹ ചടങ്ങില്‍ താന്‍ പങ്കെടുത്തില്ലെന്ന് കെ മുരളീധരന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് തലേന്നായിരുന്നു താന്‍ ഡോക്ടറെ ആശംസ അറിയിക്കാന്‍ പോയതെന്നായിരുന്നു വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."