കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കാട്ടാക്കട കെ,എസ്.ആര്.ടി.സി ഡിപ്പോയില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബാലരാമപുരം പഞ്ചായത്തിലുള്‍പ്പെടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗ വ്യാപനത്തിന് കുറവില്ല. അടിമലത്തുറയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടിയും ഇയാള്‍ നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ വലിയ കൊവിഡ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനത്തിന് കുറവില്ല. സമൂഹ വ്യാപനം നടന്ന പൂന്തുറയില്‍ ഇന്നലെയും 31 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."