'അവര്‍ 10 കോടി രൂപ വരെ തന്നേക്കാം, നിങ്ങള്‍ പോവരുത്'- വിജയിച്ച പാര്‍ട്ടി അംഗങ്ങള്‍ക്ക് കെജ്രിവാളിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പില്‍ കോര്പ്പറേഷന് (ഡി.എം.സി) തെരഞ്ഞെടുപ്പില്‍ വിജയിച്ച എ.എ.പി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി അരവിന്ദ് കെജ്രിവാള്. തന്റെ പാര്‍ട്ടിയില്‍ നിന്നു ജയിച്ച 48 അംഗങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് യോഗം ചേര്‍ന്ന് വിശദീകരിച്ചത്. ബി.ജെ.പിയുടെ വശത്തേക്ക് ചായാതിരിക്കാന്‍ വളരെ സൂക്ഷിക്കണമെന്നാണ് ഊന്നിപ്പറഞ്ഞത്.
''അവര്‍ നിങ്ങള്‍ കുറേ പണം വാഗ്ദാനം ചെയ്തേക്കാം, ഒരുപക്ഷെ പത്തു കോടി രൂപ വരെ. പക്ഷെ, നിങ്ങളത് തള്ളിക്കളയണം, നിങ്ങളുടെ ജീവിതത്തിന് വലിയ വില നല്‍കൂ''- കെജ്രിവാള് പറഞ്ഞു. കൂടെ ഒരു പ്രതിജ്ഞയും അംഗങ്ങളെക്കൊണ്ട് ചൊല്ലിച്ചു. ''ശുദ്ധമായ പാര്‍ട്ടിക്ക് തുരങ്കം വയ്ക്കില്ലെന്നും അഴിമതിവിരുദ്ധ സംഘടനയെ ചതിക്കില്ലെന്നും ഞാന്‍ ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു''- എന്നായിരുന്നു പ്രതിജ്ഞ.
ബി.ജെ.പിക്കെതിരെ ശക്തമായി മത്സര രംഗത്തിറങ്ങിയെങ്കിലും ഡി.എം.സി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ എ.എ.പിക്കായിരുന്നില്ല. അതിന്റെ വിലയിരുത്തല്‍ കൂടി യോഗത്തില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."