HOME
DETAILS
MAL
എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ്; ആശങ്ക
backup
July 26 2020 | 06:07 AM
കൊച്ചി: എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് കൊച്ചിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.
കൂടെ ജോലി ചെയ്തിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഗ്യാസ് ഏജന്‍സി ഓഫിസ് അണുവിമുക്തമാക്കി. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാള്‍. അതിനാല്‍ തന്നെ സമ്പര്‍ക്ക വ്യാപനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു സാഹചര്യമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."