കെ.പി.എം.എസ് സംസ്ഥാന സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാ
തൊടുപുഴ: വിദ്യാലയത്തിന്റെ വികസനത്തിനായി പൂര്‍വ വിദ്യാര്‍ഥികളും പൂര്‍വ അധ്യാപകരും അഭ്യുദയ കാംക്ഷികളും ഒത്തുകൂടുന്നു. പെരിങ്ങാശേരി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 30ന് സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് കെ.കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ 'പെരിങ്ങാസ്‌കോപ്പ്-2017' എന്ന പേരിലുള്ള നൂതന പദ്ധതി സ്‌കൂളില്‍ നടപ്പാക്കിവരുന്നു. അവധിക്കാലത്ത് നടത്തുന്ന പഠന പരിപാടിയില്‍ ഇപ്പോള്‍ 128 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.
1950ല്‍ കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് അഞ്ച് കെട്ടിടങ്ങളിലായി ഹയര്‍ സെക്കന്‍ഡറിവരെ പ്രവര്‍ത്തിക്കുന്നു.
50 ശതമാനത്തിലധികം എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ ഗോത്രസാരഥി പദ്ധതിയിലൂടെ വാഹനസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒന്നുമുതല്‍ 10വരെ ക്ലാസുകളില്‍ 270ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 240 കുട്ടികളുമാണ് പഠനം നടത്തുന്നത്.
കഴിഞ്ഞകാലങ്ങളിലെല്ലാം നൂറുമേനി വിജയമുള്ള സ്‌കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനും പഠനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള കര്‍മ പദ്ധതികള്‍ക്ക് സംഗമം രൂപംനല്‍കും.
പൊതു വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ഇത്തരം കൂട്ടായ്മകള്‍ സഹായകമാകും. 30ന് രാവിലെ 11ന് ജോയ്‌സ് ജോര്‍ജ് എം.പി സംഗമം ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയാകും. ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.കെ ഉണ്ണികൃഷ്ണന്‍, അജയ് വേണു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."