പള്ളിത്തോട് പാലത്തിന്റെ സമീപ പാതയില്‍ സംരക്ഷണഭിത്തിയില്ല
തുറവൂര്‍: പള്ളിത്തോട് പാലത്തിന്റെ സമീപ പാതയില്‍ സംരക്ഷണഭിത്തിയില്ലാത്തത് അപകടക്കെണിയാവുന്നു.
നിലവില്‍ സംരക്ഷണമായി സൂചന കുറ്റികള്‍ മാത്രമാണ് ഉള്ളത്. സൂചന കുറ്റികള്‍ അര മീറ്ററോളം താഴ്ചയിലാണ്. സമീപന പാതയോട് ചേര്‍ന്നുള്ള ഭിത്തി റോഡിന് താഴെക്കിരുന്നതുമൂലമാണ് സൂചന കുറ്റികള്‍ സമീപന പാതയില്‍ നിന്നും താഴെയായി നില്‍ക്കുന്നത്. സ്പീഡില്‍ വരുന്ന വാഹനങ്ങളെല്ലാം അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഒന്നര വര്‍ഷം മുമ്പ് പമ്പ പാത കടന്നുവരുന്ന റോഡ് ദേശീയപാത നിലവാരത്തില്‍ നിര്‍മിച്ചപ്പോള്‍ റോഡിന്റെ ഉയരം വര്‍ധിച്ചതും കോണ്‍ക്രീറ്റ് തൂണുകളുള്ള സംരക്ഷണഭിത്തി താഴാന്‍ കാരണമായി. ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. സമീപനപാതയുടെ ഇരുവശവും താഴ്ന്നു നില്ക്കുന്നതിനാല് വാഹനങ്ങള്‍ താഴ്ചയിലേക്കും മറിഞ്ഞുള്ള അപകടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നാല് മാസങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെ കൈവരികളും കോണ്‍ക്രീറ്റ് തൂണുകളും പെയിന്റ് ചെയ്ത് പുതുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."