മോദിക്കെതിരേ പോസ്റ്റര്‍: അഞ്ച് പേരെ 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ചു വിട്ടയച്ചു
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പോസ്റ്റര്‍ പ്രചാരണം നടത്തിയ അഞ്ച് പേരെ പൊലിസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ചു. കോഴിക്കോട് കസബ പൊലിസാണ് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരേയാണ് രാത്രി 11.30 മുതല്‍ 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍വെച്ച് കേസെടുത്ത് വിട്ടയച്ചത്.
'മോദി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ' എന്ന തലക്കെട്ടോടെ മോദി സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസാണ് ഇവര്‍ വിതരണം ചെയ്തത്.
സമാധാനപരമായും ജനാധിപത്യപരമായും ആശയ പ്രചാരണം നടത്തിയ തങ്ങളെ ബലംപ്രയോഗിച്ചു പൊലിസുകാര്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തിലായിരുന്നു പ്രചാരണവും അറസ്റ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."