HOME
DETAILS

ആദിവാസിക്കുട്ടികളെ സ്‌കൂളുകളിലെത്തിക്കാന്‍ പദ്ധതി

  
backup
July 14 2018 | 20:07 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

 

കട്ടപ്പന: പലവിധകാരണങ്ങളാല്‍ വിദ്യാഭ്യാസം നഷ്ടമാകുന്ന കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കുവാനുളള സമഗ്രപ്രയത്‌നത്തിലാണ് സര്‍വ്വശിക്ഷാ അഭിയാന്‍ ഇടുക്കി. ഇതിന്റെ പ്രാരംഭ നടപടിയായി കട്ടപ്പന ബി.ആര്‍.സിയുടെ നേതൃത്വത്തിലുളള വോളണ്ടിയേഴ്‌സ് ആദിവാസികുടികള്‍ തോറും കയറിയിറങ്ങി വിവരശേഖരണം ആരംഭിച്ചു.
ജില്ലയിലെ വിവിധ ആദിവാസി കുടികളിലായി 18 വയസില്‍ താഴെയുളള കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടാതിരിക്കുകയും സ്‌കൂള്‍പ്രവേശനം നേടിയവര്‍ സ്‌കൂളില്‍ കൃത്യമായി ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇത്തരം കുട്ടികളെ കണ്ടെത്തി തുടര്‍വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സമഗ്രശിക്ഷ ഇടുക്കി തയ്യാറാക്കിയ സമയബന്ധിതമായ പരിപാടിയാണ് സ്റ്റെപ്പ് (സ്‌കൂള്‍ ടോട്ടല്‍ എന്റോള്‍മെന്റ് പ്രോഗ്രാം). സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എത്താത്ത കുട്ടികളെ പെട്ടെന്ന് കണ്ടെത്തുന്നതിന് ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും ട്രൈബല്‍ മേഖലയുടെ പൊതുവായ ചില പ്രശ്‌നങ്ങളും തടസമാണ്. ഇതിനൊരു പരിഹാരമായാണ് അങ്കണവാടി വര്‍ക്കര്‍മാരെയും സന്നദ്ധപ്രവര്‍ത്തകരെയും സഹകരിപ്പിച്ചുകൊണ്ട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഏകദിനപരിശീലനം നേടിയ വോളണ്ടിയേഴ്‌സാണ് ആദിവാസി കുടികള്‍തോറും സര്‍വ്വേ നടത്തുന്നത്.
ഏഴു ഗ്രാമപഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് കട്ടപ്പന ബി.ആര്‍.സി യുടെ പരിധിയിലുളളത്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപളളം, വാത്തിക്കുടി പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലുമുളള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സര്‍വ്വേ നടന്നുവരുന്നത്. അഞ്ചുരുളി മേഖലയിലെ സര്‍വ്വേ പൂര്‍ത്തിയായി. കുട്ടികളുടെ സമഗ്രവിവരം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, ജീവിതസാഹചര്യം, സ്‌കൂള്‍ പഠനം ആരംഭിക്കാത്തതും മുടങ്ങുവാനുമുളള കാരണം തുടങ്ങിയവയ്‌ക്കൊപ്പം പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകാധ്യാപക വിദ്യാലയങ്ങളുടെ അക്കാദമിക ഭൗതിക പരിമിതികളെകുറിച്ചും സര്‍വ്വേയിലുടെ പഠനം നടത്തുന്നുണ്ട്. ഈ മാസം രണ്ടിന് ആരംഭിച്ച സര്‍വ്വേ 20ന് പൂര്‍ത്തീകരിക്കും.
ജീവിതമാര്‍ഗം തേടി ഇതരസംസ്ഥാനത്തുനിന്നും കുടുംബസമേതം കേരളത്തിലെത്തി വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ഇനി വിദ്യാഭ്യാസം അന്യമാകില്ല. ഇത്തരത്തിലുളള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാനുളള നടപടികളും ബി.ആര്‍.സി ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago