ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു
ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. ആലുവ പുളിഞ്ചോട്ടെ ഫഌറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് വിജയനാണ് മരിച്ചത്.
കടുത്ത പനിയും അസ്വസ്ഥകളും ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 9.15ഓടെയാണ് വിജയനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ കാഷ്വാലിറ്റിയില്‍ ചികിത്സ നല്‍കാതെ കൊവിഡ് വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു.
പത്ത് മണിയോടെ നഴ്സുമാര്‍ പിപിഇ കിറ്റ് ധരിച്ചെത്തിയപ്പോഴേക്കും വിജയന് ആംബുലന്‍സിനുള്ളില്‍തന്നെ മരിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ പോലും നല്കാന് ആശുപത്രി ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അടക്കം ആരോപിക്കുന്നു.
അതേസമയം, കൊവിഡ് വാര്‍ഡിന് മുന്നില്‍ എത്തിച്ചതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസം മാത്രമാണ് നേരിട്ടതെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."