പൊടിപാറി വളപട്ടണം
വളപട്ടണം: അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചു വളപട്ടണത്തെ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി വളപട്ടണംകടവ് മുതല്‍ മന്ന വരെയുള്ള റോഡാണ് വെട്ടിപ്പൊളിച്ചത്. ജെ.സി.ബി ഉപയോഗിച്ചു വെട്ടിപ്പൊളിച്ചു താറുമാറാക്കിയതിനാല്‍ സ്ഥലത്ത് രൂക്ഷമായ പൊടിശല്യമാണ്. ഈ റോഡില്‍ മാസങ്ങളായി ടാറിങ്ങും നടത്തിയിട്ടില്ല.
പൊടിശല്യം രൂക്ഷമായതോടെ കച്ചവടക്കാരും നാട്ടുകാരും ദുരിതം അനുഭവിക്കുകയാണ്. കടയിലിരിക്കാനും സാധിക്കുന്നില്ലെന്നും സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നില്ലെന്നുമാണ് വ്യാപാരികളുടെ പരാതി. ടാറിങ് പ്രവൃത്തി ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളപട്ടണം യൂനിറ്റിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് കെ.വി അബൂബക്കര്‍ അധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജന. സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍, എ.ടി റൗഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."