അഖിലകേരള രാമായണ സമീക്ഷയും പുരസ്‌കാര വിതരണവും 22ന്
ചേര്‍ത്തല: ഭാരതീയ ആത്മീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖില കേരള ഏകദിന രാമായണ സമീക്ഷയും ശ്രീവത്സം പുരസ്‌കാര വിതരണവും 22ന് തിരുനല്ലൂര്‍ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും.
ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആത്മീയപഠനകേന്ദ്രം ചെയര്‍മാന്‍ പള്ളിപ്പുറം പരമേശ്വരകുറുപ്പ്, വൈസ് ചെയര്‍മാന്‍ ജി.വി പണിക്കര്‍ ഇന്ദീവരം, ഭരണസമിതി അംഗങ്ങളായ വി.ഒ രാജപ്പന്‍, എം.പി നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന സമ്മേളനവും ശ്രീവത്സം പുരസ്‌കാര വിതരണവും മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രം സംസ്‌കൃതവിഭാഗം മേധാവി ഡോ. എല്‍. സുധര്‍മിണി പുരസ്‌കാരം ഏറ്റുവാങ്ങും.
പള്ളിപ്പുറം പരമേശ്വരകുറുപ്പ് അധ്യക്ഷനാകും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡംഗങ്ങളായ കെ.പി നടരാജന്‍ മുഖ്യപ്രഭാഷണവും സത്യശീലന്‍ സത്യാലയം ഗ്രന്ഥസമര്‍പ്പണവും നടത്തും. താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മുരളീകൃഷ്ണന്‍ അനുഗ്രഹ പ്രഭാഷണം നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."