HOME
DETAILS

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, നീണ്ട പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം എന്‍.ഐ.എ വിട്ടയച്ചു

  
backup
July 27, 2020 | 1:45 PM

smuggling-case-sivasanker-issue-n-i-a-321123

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യല്‍ പത്തുമണിക്കൂര്‍ നീണ്ടുനിന്നു. കൊച്ചി എന്‍.ഐ.എ ആസ്ഥാനത്ത് രാവിലെ ഒമ്പതരയോടെ തുടങ്ങിയ ചോദ്യം ചെയ്യലാണ് വൈകുന്നേരം ഏഴുമണിയോടെ പൂര്‍ത്തിയായത്. ഇനിയും ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നുതന്നെയാണ് വ്യക്തമാകുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പുറപ്പെട്ടത്.

എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. 56 ചോദ്യങ്ങളാണ് ശിവശങ്കറിനായി തയ്യാറാക്കിയിരുന്നത്. കസ്റ്റംസും എന്‍.ഐ.എയും ശിവശങ്കറില്‍ നിന്നു തേടിയ വിവരങ്ങളുടേയും സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇന്നലെ കൊച്ചിയിലെത്തിയിരുന്നു.
നേരത്തെ കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് വിവരശേഖരണം നടത്തുകയും ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യലോടെ ശിവശങ്കര്‍ ഒന്നുകില്‍ പ്രതിയോ അല്ലെങ്കില്‍ സാക്ഷിയോ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എന്‍.ഐ.എ വൃത്തങ്ങളില്‍ നിന്ന് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

നാളെ രാവിലെ പത്തുമണിക്ക് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എം.ശിവശങ്കറിന് എന്‍.ഐ.എ നോട്ടിസ് നല്‍കിയിട്ടുണ്ട്. രാവിലെ ഹാജരാകാനായി അദ്ദേഹം ഇന്നു കൊച്ചിയില്‍ തുടരുമെന്നാണ് വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു

Abroad-career
  •  a day ago
No Image

സന്തോഷ് ട്രോഫി; ആദ്യ അങ്കത്തിന് കേരളം കളത്തിൽ; മത്സരം എവിടെ കാണാം?

Football
  •  a day ago
No Image

ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന് 

Kerala
  •  a day ago
No Image

ഇതാണ് ഗുജറാത്ത് മോഡല്‍;  21 കോടി മുടക്കിയ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് നിലംപൊത്തി, തകര്‍ന്നത് കപാസിറ്റി പരീക്ഷണത്തിനിടെ 

National
  •  a day ago
No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  a day ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  a day ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  a day ago
No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  a day ago