കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മയ്യത്ത് ഖബറടക്കി
റിയാദ്: കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ട കൊല്ലം ഓച്ചിറ ക്ലാപ്പന സ്വദേശി കൊച്ചുവീട്ടിൽ മുജീബ് റഹ്മാൻ(48)ന്റെ മയ്യിത്ത് ഹഫർ അൽ ബാത്വിനിലെ സനാഇയ ഖബർസ്ഥാനിൽ കബറടക്കി.കഴിഞ്ഞ രണ്ട് ആഴ്ച്ച മുമ്പാണ് ശ്വാസ തടസത്തെ തുടന്ന് ഇദ്ദേഹത്തെ കിംങ് ഖാലിദ് ഹോസ്പിറ്റലിൽ ചികിൽസയിൽ പ്രവേശിപ്പിച്ചത്.അസുഖം മൂർച്ചിച്ചതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. പതിനഞ്ച് വർഷത്തോളം റിയാദിൽ ജോലി ചെയ്ത ഇദ്ദേഹം പിന്നീട് ജോലി മതിയാക്കി നാട്ടിൽ പോയി തിരിച്ചുവന്നു സഹോദരനുമായിചേർന്ന് ഹഫർ അൽ ബാത്തിനിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.
അതിനിടയിൽ ആറുമാസം മുമ്പ് മാതാവ് മരണപ്പെട്ടതുമൂലം നാട്ടിലേക്ക് ലീവിനുപോയ ഇദ്ദേഹം യാത്രാനിയന്ത്രണങ്ങൾക്ക് തൊട്ട് മുമ്പാണ് മടങ്ങി വന്നത്. ഭാര്യ:സാജിദ ബീവി മക്കൾ: ഷിഫാന,മുഹ്സിന.ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം ഹഫർ അൽ ബാത്തനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി.
ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കൊർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ ഹഫർ അൽ ബാത്തിനിലെ വാളന്റിയർമാരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രേഖകൾ തയ്യാറാക്കി മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നൽകി. മുജിബ് റഹ്മാന്റെ സഹോദരൻ ഹുസൈൻ,ബന്ധുക്കളായ നസീർ കാപ്പിൽ,ഹാഷിം സുഹൃത്തുക്കളായ റാഫി ക്ലാപ്പന, താഹ,മനാഫ് എന്നിവരും ഖബറടക്കത്തിൽ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."