പറങ്കിപ്പേട്ടയില്‍ ജാമിഅഃ നൂരിയ്യ അറബിക് കോളജിന് 27ന് തറക്കല്ലിടും
കോയമ്പത്തൂര്‍: ഈ മാസം 27ന് പോണ്ടിച്ചേരിക്കടുത്ത കടലൂര്‍ ജില്ലയിലെ പറങ്കിപ്പേട്ടയില്‍ ബദ്ര്‍ സ്വഹാബി ഉക്കാശ റളിയള്ളാഹു അന്‍ഹുവിന്റെ മഖാമിനടുത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ട് നടത്തുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ജൂനിയര്‍ കോളജിന് പാണക്കാട് സയ്യിദ് സ്വാബിക് അലി ശിഹാബ് തങ്ങള്‍ തറക്കല്ലിടും. ചടങ്ങുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ഖാഇദേ മില്ലത്ത് ഇസ്ലാമിക് സെന്ററില്‍ തമിഴ്‌നാട്ടിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഗുണകാംക്ഷികള്‍ പങ്കെടുത്ത മീറ്റിങില്‍ പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.
കുഞ്ഞുമോന്‍ ഹാജി (ചെയര്‍മാന്‍), പി. ഹംസ പോണ്ടിച്ചേരി (കണ്‍വീനര്‍), എം.എ റഷീദ് കോയമ്പത്തൂര്‍ (ട്രഷറര്‍), ഷുക്കൂര്‍ ബത്തേരി, സി.വി ഷമീര്‍, റഹ്മാന്‍ കണിയാരത്ത് (കോഡിനേറ്റര്‍മാര്‍), മുസ്തഫ ഹാജി ചെന്നൈ, സയിദ് അലി അക്ബര്‍ തങ്ങള്‍, ഷാഫി കോയമ്പത്തൂര്‍, നാസര്‍ പോണ്ടിച്ചേരി (വൈസ് ചെയര്‍മാന്‍), സൈഫുദ്ധീന്‍ കോയമ്പത്തൂര്‍, സഹീര്‍ ട്രിച്ചി, അനസ് സേലം, ഉമറലി വാഫി (ജോയന്റ് കണ്‍വീനര്‍) എന്നിവരും, അംഗങ്ങളായി മൊയ്തീന്‍ പയ്യനാട്, മുബഷിര്‍, മുഹമ്മദ്, ജാബിര്‍ ഹുദവി, ഗഫൂര്‍ ട്രിച്ചി, റഷീദ് ട്രിച്ചി, റസാഖ് തിരുപ്പൂര്‍, യൂനുസ് ഈറോഡ്, സമീര്‍ ചെന്നൈ, സയിദ് അജ്മീര്‍ അലി തങ്ങള്‍ മധുര എന്നിവരേയും തിരഞ്ഞെടുത്തു.
എം.എ റഷീദ് കോയമ്പത്തൂര്‍ സ്വാഗതവും പറഞ്ഞ ചടങ്ങില്‍, ഹംസ പോണ്ടിച്ചേരി മുഖ്യ പ്രഭാഷണം നടത്തി. സി വി ഷമീര്‍, റഹ്മാന്‍ കണിയാരത്ത്, ഷുക്കൂര്‍ ബത്തേരി, സൈഫുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൊയ്തീന്‍ പയ്യനാട് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."