HOME
DETAILS

പുനരുദ്ധരിച്ച കുറവന്‍ചിറ പായല്‍ നിറഞ്ഞ് ഉപയോഗശൂന്യമായി

  
backup
April 27 2017 | 20:04 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%bf



മാള: നീന്തല്‍ പരിശീലനത്തിനായി പുനരുദ്ധരിച്ച കുറവന്‍ചിറ പായല്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായി. മാള ഗ്രാമപഞ്ചായത്തിലെ മാരേക്കാട്   പ്രദേശത്തുള്ള ഒരേക്കറോളം വിസ്തൃതിയുള്ള കുറവന്‍ ചിറ ഒരു വര്‍ഷം മുന്‍പാണ് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നീന്തല്‍ പരിശീലന സൗകര്യങ്ങളൊരുക്കി നവീകരിച്ചത്. കാലങ്ങളായി പായല്‍ മൂടി കിടന്നിരുന്ന ചിറയാണ് മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ മുന്‍ കൈയെടുത്ത് നവീകരിച്ചത്. ചിറ നവീകരണത്തിന്റെ ഭാഗമായി പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്തുകയും ചിറയില്‍ അടിഞ്ഞ് കൂടിയിരുന്ന ചളി നീക്കം ചെയ്യുകയും  ജലോപരിതലത്തില്‍ നിറഞ്ഞ് കിടന്നിരുന്ന പായല്‍ നീക്കം ചെയ്യുകയും ചെയ്തു. ജലനിരപ്പ് നാലടിയില്‍ കൂടാതിരിക്കുന്നതിനായി ചിറയുടെ തെക്കേ മൂലയില്‍ ഷട്ടര്‍ പിടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ മഴക്കാലത്തും കുറവന്‍ ചിറയില്‍ ജലവിതാനം ഉയരുകയില്ല. കൂടുതലായുണ്ടാകുന്ന വെള്ളം  ഷട്ടര്‍ വഴി തോട്ടിലൂടെ ഒഴുകി പോകും.
സുരക്ഷിതമായ നിലയില്‍ കുട്ടിള്‍ക്ക് പോലും നീന്തല്‍ പരിശീലനത്തിനുള്ള സംവിധാനങ്ങളൊരുക്കിയ മറ്റൊരു ചിറയും ഈ പ്രദേശത്തില്ല. ചിറയില്‍ നീന്തല്‍ പഠിക്കാന്‍ നിരവധി കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പായല്‍ മൂടികിടക്കുന്നതിനാല്‍ ചിറയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നീന്തല്‍ പരിശീലനം നല്‍കാന്‍ പരിശീലകനെ നിയമിക്കാത്തതും ചിറ വെറുതെ കിടന്ന് പായല്‍ മൂടാനുള്ള  കാരണമായി നാട്ടുകാര്‍ പറയുന്നു.
കുറവന്‍ ചിറയില്‍ നീന്തല്‍ പരിശീലന സൗകര്യങ്ങളൊരുക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച ബന്ധപ്പെട്ടവര്‍ ഒരു നീന്തല്‍ പരിശീലകനെ കൂടി കണ്ടെത്തി നിയമിച്ചിരുന്നുവെങ്കില്‍ ഈ പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്പെടുമായിരുന്നു.  
വേനലവധിക്ക് ഈ പ്രദേശത്തെ കുട്ടികള്‍ നീന്തല്‍ പരിശീലനത്തിനായി അഞ്ച് കിലോമീറ്ററിലേറെ അകലെയുള്ള  മാളയിലും കുഴിക്കാട്ട്‌ശ്ശേരിയിലും പേകേണ്ട ദുരവസ്ഥയിലാണ്. അഷ്ടമിച്ചിറ മാരേക്കാട് റോഡില്‍ മാണിയംകാവ് അമ്പലം വളവ് കഴിഞ്ഞ് തെക്കോട്ടുള്ള റോഡിലൂടെ അര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കുറവന്‍ ചിറയിലെത്താം.
ടാര്‍ റോഡില്‍നിന്ന് ചിറയിലേക്കുള്ള ഇരുനൂര്‍ മീറ്ററോളം വരുന്ന നടപ്പ് വഴി വീതികൂട്ടിയെങ്കിലും ടാറിങ് നടത്താത്തതിനാല്‍ കാടും പുല്ലും നിറഞ്ഞ് കിടക്കുകയാണ്. കുറവന്‍ ചിറയിലെ പായല്‍ നീക്കം ചെയ്ത് ഉപയോഗപ്രദമാക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago