ഗോത്രവര്‍ഗ മേഖലകളില്‍ രമ്യക്ക്്്അഭ്യര്‍ഥിച്ച് കെ.എ ചന്ദ്രന്‍
പറമ്പിക്കുളം: ആലത്തൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ ഏറ്റവുമധികം ആദിവാസി ഊരുകള്‍ സ്ഥിതിചെയ്യുന്ന പറമ്പികുളത്തെ ഗോത്രമേഖലകളില്‍ പ്രായം തളര്‍ത്താത്ത ആവേശത്തിലാണ് മുന്‍ എം. എല്‍.എ കെ.എ ചന്ദ്രനും പ്രവര്‍ത്തകനായ മുതലമട സഹദേവനും. കഠിനമായ ചൂട് വകവെക്കാതെ ഇവര്‍ ഒരു ദിവസംകൊണ്ട് പരമാവധി കോളനികളിലെത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായി വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്തായ മുതലമടയിലാണ് പറമ്പിക്കുളം. ഇവിടെ എത്തിപെടാനും, കോളനികള്‍ സന്ദര്‍ശിക്കാനും വളരെയധികം ബുദ്ധിമുട്ടേണ്ട അവസ്ഥയുണ്ട്.
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയില്‍ സ്ഥാനാര്‍ഥികള്‍ മുഴുവന്‍ കോളനികളിലും എത്താറില്ല. പകരം കോളനികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയാണ് വോട്ടഭ്യര്‍ഥന നടത്തുക. ഇതിന്റെ ഭാഗമായാണ് കെ.എ ചന്ദ്രനും സംഘവും എത്തിയത്. തേക്കടി അല്ലിമൂപ്പന്‍കോളനി, മുപ്പതേക്കര്‍ കോളനി, കടവു കോളനി, ചുങ്കം കോളനി, കുരിയാര്‍കുറ്റി കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നെന്മാറ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ കെ.എ ചന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചതോടെ രാത്രിയെന്നോ പകലെന്നോ നോക്കാതെ യു.ഡി.എഫിനു വേണ്ടി ഓടിനടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."