ഡോ. ഡി. ബാബുപോളിന് അന്ത്യാഞ്ജലി
തിരുവനന്തപുരം: ഡോ. ഡി. ബാബുപോളിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ സ്റ്റാച്യു പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിലും കവടിയാര്‍ മമ്മീസ് കോളനിയിലെ ചീരത്തോട്ടം വീട്ടിലും പൊതുദര്‍ശനത്തിന് എത്തിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍പ്പെട്ട നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. യാക്കോബായ പള്ളിയില്‍ അന്ത്യശുശ്രൂഷക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്തിമോപചാരം അര്‍പ്പിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, മന്ത്രിമാരായ തോമസ് ഐസക്, കെ. രാജു, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, ഐ.ബി സതീശ്, എം. വിന്‍സെന്റ്, ഒ. രാജഗോപാല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, ശശി തരൂര്‍, സി. ദിവാകരന്‍, എ. സമ്പത്ത്, കുമ്മനം രാജശേഖരന്‍, രാമന്‍പിള്ള, എം. വിജയകുമാര്‍, ആര്‍ച്ച് ബിഷപ് സൂസേപാക്യം, ടി.കെ.എ നായര്‍, ടി.പി ശ്രീനിവാസന്‍, ജോര്‍ജ് ഓണക്കൂര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, കെ.വി മോഹന്‍കുമാര്‍, ചെറിയാന്‍ ഫിലിപ്പ്, ജേക്കബ് പുന്നൂസ്, ടി.പി സെന്‍കുമാര്‍, ലിസി ജേക്കബ്, സിബി മാത്യൂസ്, ആന്റണി രാജു, വര്‍ക്കല കഹാര്‍, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, ജി.ആര്‍ അനില്‍, എസ്. സുരേഷ്, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, മനോജ് എബ്രഹാം, ഫാദര്‍ യൂജിന്‍ പെരേര, ഫാദര്‍ ആര്‍. ക്രിസ്തുദാസ്, കെ.പി ശങ്കരദാസ്, ബീനാപോള്‍, പിരപ്പന്‍കോട് മുരളി തുടങ്ങി നിരവധി പേര്‍ പള്ളിയിലും വസതിയിലുമായി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."