കൈതക്കല്‍-കാപ്പിഡിപ്പോ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനി
പനമരം: പനമരം ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍പ്പെട്ട കൈതക്കല്‍ കാപ്പിഡിപ്പോ പ്രദേശം കടുത്ത വരള്‍ച്ചയില്‍. കിണറുകള്‍ വ്യാപകമായി വറ്റി വരണ്ടിരിക്കുകയാണ്. പൊതുകിണറുകളോ മറ്റ് കുടിവെള്ള പദ്ധതികളോ ഇല്ലാത്തതിനാല്‍ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. അലക്കാനും കുളിക്കാനും കൊയിലേരി പുഴയെയാണ് ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത്.
കുടിവെള്ള പ്രശ്നം രൂക്ഷമായ മറ്റു സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചെങ്കിലും ഇവിടെ ഇതും സ്ഥാപിക്കാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ ഫണ്ടുണ്ടെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാത്തതാണ് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം.
ഗ്രാമപഞ്ചായത്ത് ഇടപെട്ട് കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."