HOME
DETAILS
MAL
പി.എസ്.സി പരീക്ഷകളില്‍ മലയാള പരിജ്ഞാനം പരിശോധിക്കാന്‍ ഉത്തരവ്
backup
July 18 2016 | 02:07 AM
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ഉത്തരവിട്ടു.
മലയാള ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന 20 ശതമാനം ചോദ്യങ്ങളെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് മലയാളസമിതി എന്ന സംഘടനയ്ക്കുവേണ്ടി അഡ്വ. ജി. ഗോപാലകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ മലയാളഭാഷാ പരിജ്ഞാനം പരിശോധിക്കാത്തതിനാല്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ നടപടിയെടുക്കാന്‍ കമ്മിഷന് അധികാരമില്ലെന്നും ഉത്തരവിലുണ്ട്. ഇത് പരീക്ഷ എഴുതിയവരെയെല്ലാം ദോഷകരമായി ബാധിക്കും.
നോട്ടിസ് നല്‍കാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും കമ്മിഷന് അറിയിച്ചു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."