'പി.വി അന്‍വര്‍ സമര്‍പ്പിച്ചത് തെറ്റായ സത്യവാങ്മൂലം'
മലപ്പുറം: തെറ്റായ സത്യവാങ്മൂലമാണ് പൊന്നാനിയില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍ വരണാധികാരി മുന്‍പാകെ സമര്‍പ്പിച്ചതെന്ന് വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി, സെക്രട്ടറി മനോജ് കേദാരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്‍വറിനും ആശ്രിതര്‍ക്കുമായി 29 ഏക്കര്‍ 57 സെന്റ് ഭൂമിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്രയും ഭൂമി കൈവശം വയ്ക്കുന്നത് ഭൂപരിഷ്‌കരണ നിയമപ്രകാരം കുറ്റമാണ്. സത്യവാങ്മൂലത്തിലൂടെ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ അന്‍വറിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
2011ല്‍ ഏറനാട്ടിലും 2016ല്‍ നിലമ്പൂരിലും മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അന്‍വറിനും കുടുംബത്തിനും 207 ഏക്കര്‍ ഭൂമിയുള്ളതായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 29 ഏക്കര്‍ 57 സെന്റ് ഭൂമി മാത്രമാണുള്ളതെന്നാണ് പറയുന്നത്. ബാക്കി ഭൂമി എങ്ങനെ കൈയൊഴിഞ്ഞെന്നതും ആദായത്തിന്റെ വിവരവും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അന്‍വര്‍ മാനേജിങ് ഡയരക്ടറായ പീവീസ് റിയല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എറണാകുളം ആലുവ എടത്തലയിലെ ഭൂമിക്ക് നികുതി ഒടുക്കുന്നുണ്ട്.
അന്‍വറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. കൂടാതെ അന്‍വറിന് കര്‍ണാടകയില്‍ സ്വന്തമായി ക്രഷറുമുണ്ട്. എന്നാല്‍, ഈ സ്വത്ത് വിവരം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
എടവണ്ണയിലെ മനാഫ് വധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സത്യവാങ്മൂലത്തിലില്ലെന്നും വിവരാവകാശ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."