HOME
DETAILS

'ഞമ്മള്‍ തമ്മില്‍ ഒരു കൊയപ്പോല്യ മില്‍മേ...'ഫായിസിന്റെ നാടന്‍ ഡയലോഗ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ 10000 രൂപയും ടി.വിയും വീട്ടിലെത്തിച്ച് മില്‍മ

  
backup
July 28 2020 | 15:07 PM

milma-awarded-and-payed-for-fayis

കിഴിശ്ശേരി:'ഇപ്പൊ ഒരു കൊയപ്പോം ഇല്ല. അങ്ങനെ ഫായിസിന്റെതും റെഡിയായി'. കേരളം ചര്‍ച്ച ചെയ്ത കിഴിശ്ശേരി കുഴിഞ്ഞൊളത്തെ ഫായിസിന്റെ നാടന്‍ ഡയലോഗ് കട്ടെടുത്തെന്ന് പഴികേട്ട മില്‍മ മധുര സമ്മാനങ്ങളുമായി വീട്ടിലെത്തി. ഇതോടെ പച്ചമലയാളത്തില്‍ ഫായിസ് ഡയലോഗ് ഇച്ചിരിയൊന്ന് മാറ്റിപ്പിടിച്ചു. പലോരും പലേതും പറിം, ഇഞ്ഞി ഞമ്മള്‍ തമ്മില്‍ ഒരു കൊയപ്പോം ഇല്ല'.
ഫായിസിന്റെ വൈറലായ വാക്കുകള്‍ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പകരം കൈനിറയെ സമ്മാനങ്ങളാണ് മില്‍മ വീട്ടിലെത്തിച്ചു നല്‍കിയത്.

ചെലോല്‍ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല, ഇന്റത് റെഡ്യായില്ല, ഞമ്മക്ക് ഒരു കൊയപ്പീല്യ... എന്ന ഫായിസിന്റെ വാചകങ്ങള്‍ വൈറലായതോടെയാണ് മില്‍മ തങ്ങളുടെ പരസ്യത്തിനായി ചെറിയ മാറ്റം വരുത്തി ഉപയോഗിച്ചത്. കടലാസ് പൂവ് ഉണ്ടാക്കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഫായിസിന്റെ നിഷ്്കളങ്കതയും ആത്മവിശ്വാസവും നിറഞ്ഞ പ്രതികരണം. ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല്‍ മില്‍മ ആണെങ്കില്‍!.. എന്നായിരുന്ന മലബാര്‍ മില്‍മ പരസ്യവാചകമായി എഴുതിയത്.

മില്‍മയുടെ സമൂഹമാധ്യമ പേജുകളില്‍ ഫായിസിന്റെ വാക്കുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ആ ചെക്കന്റെ വാക്കുകള്‍ അങ്ങനയങ്ങ് മോഷ്ടിക്കണോ മില്‍മേ.. എന്നൊരു പ്രതികരണം വന്നു. പിന്നീട് ഫായിസിന് പ്രതികരണം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങളില്‍ ക്യാംപയിനും ആരംഭിച്ചു. ഇതോടെയാണ് മില്‍മയുടെ സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഡി.എസ് കോണ്ട, അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജര്‍ പി.ആര്‍ സന്തോഷ്, ഐ.എസ് അനില്‍കുമാര്‍, പി.എസ് സുരേഷ്‌കുമാര്‍ എന്നിവര്‍ ഫായിസിന്റെ വീട്ടിലെത്തിയത്. ഡിജിറ്റല്‍ ടി.വിയും 10000 രൂപയും മില്‍മയുടെ എല്ലാ ഉല്‍പന്നങ്ങളും കൈമാറി.

മൊബൈല്‍ ക്യാമറ ഓണ്‍ചെയ്ത് വലിയ പ്രതീക്ഷയോടെ തുടങ്ങിയ കടലാസ് പൂവ് നിര്‍മാണം പാളിയപ്പോഴും 'ഞമ്മക്ക് ഒരു കൊയപ്പീല്യ' എന്ന ഫായിസിന്റെ വാക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ ആത്മവിശ്വാസം പകരുന്നതായിരുന്നു. ഇന്നലെ മില്‍മ അധികൃതര്‍ സമ്മാനങ്ങള്‍ നല്‍കിയപ്പോഴും ഈ കൊച്ചുമിടുക്കന്‍ വീണ്ടും അമ്പരപ്പിച്ചു. ഇത്തവണ ഫായിസിന്റെ മുഖം കാരുണ്യത്തിന്റെതായിരുന്നു. പാരിതോഷികമായി ലഭിക്കുന്ന പണം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആലോചനക്ക് ഇടനല്‍കാതെ പതിഞ്ഞ സ്വരത്തില്‍ അവന്‍ മറുപടി പറഞ്ഞു. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം, പിന്നെ ഉപ്പച്ചിന്റെ ചെങ്ങായിന്റെ കുട്ടിയുടെ കല്യാണമുണ്ട്, ഓല്‍ക്കും കൊര്‍ച്ച് പൈസ കൊടുക്കണം. കിട്ട്യത് ഒക്കെ കൊട്ത്താലും ഞമ്മക്ക് കൊഴപ്പീല്യ.. ഫായിസിലെ നന്മയെ കാണുന്നതിന് പകരം തലയിലെ തൊപ്പിക്ക് വര്‍ഗീയത ചാര്‍ത്തിയവര്‍ക്ക് മറുപടിയായി ഇന്നലെയും തൊപ്പി ധരിച്ചാണ് ഈ മിടുക്കന്‍ സമ്മാനങ്ങള്‍ സ്വീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago