HOME
DETAILS
MAL
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പട്ടാമ്പിയില്‍ മൂന്നു പേര് മരിച്ചു
backup
July 28 2020 | 17:07 PM
പട്ടാമ്പി: ഓങ്ങല്ലൂര്‍ നമ്പാടത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മൂന്നു പേര് മരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. പോക്കുപ്പടി നമ്പാടത്ത് ചുങ്കത്ത് വീട്ടില്‍ അബ്ദുള്‍ റഹ്മാന്റെ മക്കളായ ബാദുഷ (38), സാബിറ (45), ഷാജഹന്(30) എന്നിവരാണ് മരിച്ചത്.
ബാദുഷയുടെ മാതാവ് നബീസ (65) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവരെ പട്ടാമ്പി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാദുഷയാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. തൊട്ടുപിന്നാലെ ഷാജഹാനും സാബിറയും മരിച്ചു.
മൂന്ന് പേരുടെയും മൃതദേഹം ബു ധനാഴ്ച്ച കോവിഡ് ടെസ്റ്റിന് ശേഷം ഉച്ചയോടെ വീട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."